General News

ചൈനയുടെ സമ്മര്‍ദ്ദം: ഗില്‍ജിത്-ബാല്‍ട്ടിസ്ഥാന്‍ പ്രവിശ്യയാക്കാന്‍ പാക് നീക്കം

Thu, Mar 16, 2017

Arabianewspaper 250
ചൈനയുടെ സമ്മര്‍ദ്ദം: ഗില്‍ജിത്-ബാല്‍ട്ടിസ്ഥാന്‍ പ്രവിശ്യയാക്കാന്‍ പാക് നീക്കം

ചൈന-പാക് സാമ്പത്തിക ഇടനാടി കടന്നു പോകുന്ന ഗില്‍ജിത്-ബാല്‍ട്ടിസ്ഥാന്‍ മേഖലയെ പ്രവിശ്യയായി പ്രഖ്യാപിക്കാന്‍ പാക്കിസ്ഥാന്‍ ഒരുങ്ങുന്നു. പാക് അധീന കാശ്മീരിനു വടക്കു ഭാഗത്തുള്ള മേഖലയാണ് ഇത്.


തര്‍ക്ക പ്രദേശമെന്ന് ഐക്യ രാഷ്ട്ര സഭ പ്രഖ്യാപി്ചിട്ടുള്ള സ്ഥലമാണ് പാക് അധീന കാശ്മീര്‍.


1947 ലെ വിഭജനകാലം മുത്ല്‍ ഇന്ത്യയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലമാണ് ഇത്. പാക്കിസ്ഥാന്‍ അനധികൃതമായി കൈയ്യടക്കി വെച്ചിട്ടുള്ള പ്രദേശമാണ് പാക് അധീന കാശ്മീര്‍. ഇതിനോട് ചേര്‍ന്നുള്ള വടക്കന്‍ കാശ്മീരാണ് ഗില്‍ജിത് മേഖല. ഇന്ത്യയുടെ ഭൂപടങ്ങളില്‍ ഈ ഭാഗം ഇന്ത്യയുടേതായാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.


അതേസമയം പാക്കിസ്ഥാനിലെ നാല് പ്രവിശ്യകളിലും ഇത് പെടുത്തിയിട്ടില്ല. പാക് ഭരണഘടനയിലും ഔദ്യോഗിക രേഖകളിലും ഇല്ലാത്ത സ്വയംഭരണ പ്രദേശമായാണ് ഗില്‍ജിത് -ബാല്‍ട്ടിസ്ഥാന്‍ മേഖലയെ ഇതുവരെ പാക്കിസ്ഥാന്‍ കണക്കാക്കി വന്നിരുന്നത്.


മറ്റൊരു പ്രവിശ്യയായ ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രക്ഷോഭം നടത്തുന്നതിനിടെയാണ് പാക്കിസ്ഥാന്റെ പുതിയ നീക്കം. തിരഞ്ഞെടുപ്പില്ലാതെ


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ