Business News

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് - സര്‍വ്വീസ് ചാര്‍ജില്ല, എടിഎം വഴി പണം യഥേഷ്ടം പിന്‍വലിക്കാം

Thu, Mar 16, 2017

Arabianewspaper 1372
സര്‍വ്വീസ് ചാര്‍ജില്ല, എടിഎം വഴി പണം യഥേഷ്ടം പിന്‍വലിക്കാം

സര്‍വ്വീസ് ചാര്‍ജില്ല, എടിഎമ്മിലൂടെ എത്ര തവണ വേണമെങ്കിലും പണം പിന്‍വലിക്കാം സ്വകാര്യ ബാങ്കിന്റെ പരസ്യ വാചകമല്ല. ഇപ്പോള്‍ നമ്മള്‍ ആരും അധികം ചെന്നു കയറാത്ത ഒരു സ്ഥലമായ പോസ്റ്റ് ഓഫീസുകളിലെ സേവിംഗ്‌സ ബാങ്കുകളിലാണ് ഈ സൗകര്യങ്ങള്‍ ഉള്ളത്.


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടയുള്ള ബാങ്കുകള്‍ ഇടപാടുകള്‍ക്ക് അധിക തുക ഈടാക്കി തുടങ്ങിയതോടെയാണ് മറ്റു പോംവഴികള കുറിച്ച് അന്വേഷണം ആരംഭിച്ചത്.


അക്കൗണ്ടുകളില്‍ കുറഞ്ഞ തുക കരുതേണ്ട പരിധിയുള്ളതും ഇതില്‍ താഴെ തുകയെത്തിയാല്‍ പിഴയീടാക്കുന്നുണ്ട്. പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകളില്‍ ഇത്തരത്തില്‍ യാതൊരു പരിധിയും നിശ്ചയിച്ചിട്ടില്ല.


20 രൂപയുമായി ചെന്നാല്‍ ആരു ചെന്നാലും പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് തുറക്കാനാകും,. 50 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറന്നാല്‍ റുപേ ഡെബിറ്റ് കാര്‍ഡുകള്‍ ഇതിനൊപ്പം ലഭിക്കും,. ഇതു ഉപയോഗിച്ച് ഇടപാടുകള്‍ നടത്താനാകും.. അതേസമയം, ക്രെഡിറ്റ് കാര്‍ഡ് സൗകര്യം ഉണ്ടാകില്ല.


ഇന്ത്യകകത്ത് ഒട്ടുമിക്ക സ്ഥാപനങ്ങളും റുപേ ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കും. പോസ്റ്റ് ഓഫീസിലെ എടിഎമ്മില്‍ നിന്നും റുപേ കാര്‍ഡ് സ്വീകരിക്കുന്ന മറ്റ് എടിഎമ്മുകളില്‍ നിന്നും പണം പരിധിയില്ലാതെ സൗജന്യമായി പണം പിന്‍വലിക്കാം. കേരളത്തിലെ 51 പോസ്റ്റ് ഓഫീസുകളില്‍ കൂടി എടിഎം സേവനം നടപ്പിലാക്കി കഴിഞ്ഞു.


500 രൂപ മിനിമം ബാലന്‍സ് കാത്തു സൂക്ഷിക്കുന്നവര്‍ക്ക് ചെക്ക് ബുക്ക് സൗകര്യവും ലഭിക്കും.,


ആധാര്‍ കാര്‍ഡും ഒരു ഫോട്ടേയും ഉണ്ടെങ്കില്‍ 20 രൂപയുമായി ചെന്നാല്‍ ആര്‍ക്കും പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് തുടങ്ങാം. 50000 രൂപയ്ക്ക് മേലുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് വേണ്ടിവരും,. നാലു ശതമാനം പലിശയാണ് സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് ലഭിക്കുക. 50 രൂപ കുറഞ്ഞ നിക്ഷേപം ഉണ്ടെങ്കില്‍ അക്കൗണ്ട് തുടങ്ങാം. തുടങ്ങുമ്പോള്‍ നല്‍കുന്ന 50 രൂപ മാത്രമാണ് ആകെയുള്ള ഫീസ്.


പോസ്റ്റ് ഓഫീസ് നെറ്റ് വര്‍ക്ക് ഉള്ളതിനാല്‍ അക്കൗണ്ട് മറ്റ് പോസ്റ്റ് ഓഫീസുകളിലേക്ക് മാറ്റാന്‍ കഴിയും. ഏത് പോസ്റ്റ് ഓഫീസു വഴിയും പണമിടപാടുകള്‍ നടത്താനും കഴിയും. പോസ്റ്റ് ഓഫീസിലെ എടിഎമ്മുകളില്‍ മറ്റു ബാങ്കുകളുടെ എടിഎം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കില്ല.


റുപേ കാര്‍ഡുകള്‍ ഉപയോഗിച്ച് എടിഎം വഴി പണം പിന്‍വലിക്കല്‍, ബാലന്‍സ്, മിനി സ്റ്റേറ്റ് മെന്റ്, മറ്റ് അക്കൗണ്ടുകളിലേക്ക് ഫണ്ട് ട്രാന്‍സ്ഫര്‍, ( പോസ്റ്റ് ഓഫീസു അക്കൗണ്ടകളിലേക്ക് മാത്രം) പിന്‍ ചെയ്ഞ്ച് എന്നിവയെല്ലാം നടത്താം. ഒരു ദിവസം പരമാവധി 25,000 രൂപ വരേ മാത്രമേ പിന്‍വലിക്കാനാകു, ഒരൊറ്റ ഇടപാടിലൂുടെ 10,000 രൂപയും.


മൂന്നു വര്‍ഷത്തിനുള്ളില്‍ ഒരിടപാടു പോലും നടത്താത്ത അക്കൗണ്ടുകള്‍ നഷ്ടമാകുമെന്നു മാത്രം.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ