General News

ഗായികയ്‌ക്കെതിരെ ഫത് വ,.വിവാദമായി

Thu, Mar 16, 2017

Arabianewspaper 244
ഗായികയ്‌ക്കെതിരെ ഫത് വ,.വിവാദമായി

ടെലിവിഷന്‍ ഷോകളില്‍ പാടുന്നത് അവസാനിപ്പിക്കണമെന്ന് മത പണ്ഡിതന്‍മാര്‍ യുവ ഗായികയ്‌ക്കെതിരെ ഫത് വ പുറപ്പെടുവിച്ചത് വിവാദമായി. ടിവി റിയാലിറ്റി ഷോകളില്‍ പാടുന്ന നഹിദ അഫ്രീദി (16)ക്കെതിരെയാണ് മത പണ്ഡിതന്‍മാര്‍ ഫത് വ പുറപ്പെടുവിച്ചത്.


പൊതുപരിപാടിയിലും ടെലിവിഷനിലും പാടരുതെന്ന് 45 മതപണ്ഡിതരാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭീകരവാദത്തിനെതിരെ അടുത്തിടെ നഹിദ ഗാനം ആലപിച്ചിരുന്നു.


ഫത് വയുടെ ലഘുലേഖ ഗ്രാമങ്ങളില്‍ വിതരണം ചെയ്തിരുന്നു. ഇതിനെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ആസം പോലീസ് മേധാവി പറഞ്ഞു. പള്ളികളുടെയും മദ്രസകളുടേയും സമീപത്ത് സംഗീത നിശ നടത്തരുതെന്നും ഫത് വയില്‍ പറയുന്നു.


എന്നാല്‍., ദൈവം തന്ന വരദാനമാണ് സംഗിതമെന്നും ഫത് വയില്‍ വിശ്വാസമില്ലെന്നും ഗാനം ആലപിക്കുമെന്നും പെണ്‍കുട്ടി പറഞ്ഞു, മാര്‍ച്ച് 25 ന് നടക്കുന്ന സംഗീത നിശയില്‍ പങ്കെടുക്കുമെന്നും ഇവര്‍ പറഞ്ഞു.,

Tags : Fatwa 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ