General News

കുണ്ടറയില്‍ പത്തു വയസുകാരിയുടെ മരണം വാളയാറിന് സമാനം , സിഐക്ക് സസ്‌പെന്‍ഷന്

Wed, Mar 15, 2017

Arabianewspaper 658
കുണ്ടറയില്‍ പത്തു വയസുകാരിയുടെ മരണം വാളയാറിന് സമാനം

കൊല്ലം കുണ്ടറയില്‍ പത്തു വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിന് വാളയാറിലെ ബാലികാ സഹോദരിമാരുടെ പീഡനവുമായി സമാനതകള്‍. വാളയാറിലെ പോലെ അടുത്ത ബന്ധുവാണ് കുട്ടിയെ മാസങ്ങളായി പീഡിപ്പിച്ചത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധായ കേസ് എടുത്തു. സംഭവത്തില്‍ പ്രഥമ ദൃഷ്ട്യ കുറ്റക്കാരനെന്ന് കണ്ടെത്തിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തിട്ടുമ്ട്.


പെണ്‍കുട്ടിയുടെ മരണത്തില്‍ സംശയം തോന്നാതിരുന്ന പോലീസ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അവഗണിച്ചു, ബാലികയുടെ രഹസ്യ ഭാഗങ്ങളില്‍ ഇരുപതിലധികം മുറിവുകള്‍ ഉണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടും പോലീസ് പോസ്‌കോ പോലുള്ള നിയമങ്ങള്‍ ചുമത്തുകയോ കുറ്റക്കാരനെ കണ്ടെത്തുകയോ ചെയ്തില്ല.


കുട്ടിയുടെ ചെറിയച്ഛനാണ് ഇതിനു പിന്നിലെന്ന് പിന്നീടാണ് പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ വന്‍ ജനരോഷമാണ് ഉയര്‍ന്നിരിക്കുന്നത്.


പത്തുവയസുകാരിയെ ജനല്‍ അഴിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കാലു നീട്ടി ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടി ബലാല്‍ സംഗത്തിന് ഇരയായെന്നും മരണം കൊലപാതകമാണെന്നും കാണിച്ച പിതാവ് പോലീസില്‍ പരാതി നല്‍കിയിട്ടും ഈ വഴിക്ക് അന്വേഷണം നടന്നില്ല. 


വാളയാറിലും ഒമ്പതും പതിമൂന്നും വയസുള്ള സഹോദരിമാരേയും ലൈംഗിക പീഡനങ്ങള്‍ക്കു ശേഷം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആദ്യത്തെ പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹത കാണിച്ച് രക്ഷിതാക്കള്‍ പരാതി നല്‍കിയ്യിട്ടും പോലീസ് നിഷ്‌ക്രിയത കാണിച്ചു,.


ലൈംഗിക പീഡനത്തിന് വിധേയയെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടും പോലീസ് അനങ്ങിയില്ല. പിടി കൂടിയ പ്രതിയെ പ്രാദേശിക നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് വിട്ടയയ്ച്ചു.


പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര പിഴവ് മനുഷ്യാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ശിശു ക്ഷേമ സമിതി സെക്രട്ടറി,. കുണ്ടറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. 


സംഭവത്തില്‍ പ്രതിഷേധിച്ച് കുണ്ടറ പോലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫഐയും യൂുത്ത് കോണ്‍ഗ്രസും മാര്‍ച്ച് നടത്തിയത് സംഘര്‍ഷത്തിന് ഇടയാക്കി.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ