General News

മിഷേലിന്റെ മരണത്തില്‍ പോലീസിന് വീഴ്ച പറ്റിയതായി ജസ്റ്റീസ് നാരായണക്കുറുപ്പ്

Wed, Mar 15, 2017

Arabianewspaper 809
മിഷേലിന്റെ മരണത്തില്‍ പോലീസിന് വീഴ്ച പറ്റിയതായി ജസ്റ്റീസ് നാരായണക്കുറുപ്പ്

കൊച്ചിയില്‍ സിഎ വിദ്യാര്‍ത്ഥിന് മിഷേല്‍ ഷാജി മരിച്ച സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയതായി പോലീസ് കംപ്ലയിന്റ് അഥോറിറ്റി ചെയര്‍മാന്‍ ജസ്റ്റീസ് നാരായണ കുറുപ്പ്.


മൂന്നുതവണ പോലീസ് സ്റ്റേഷനില്‍ എത്തിയ രക്ഷിതാക്കളോട് അനുകൂലമായ സമീപനമല്ല ഉദ്യോഗസ്ഥര്‍ കാണിച്ചതെന്നുള്ള പരാതി ഗൗരവമായാണ് കാണേണ്ടത്. കേസില്‍ വീഴ്ച വരുത്തിയതിന് സ്റ്റേഷന്‍ ചുമതലയുണ്ടായിരുന്ന അബ്ദുള്‍ ജലീലിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.


സംഭവത്തില്‍ ശുഷ്‌കാന്തിയോടെ അന്വേഷിക്ക്ാതിരുന്ന എസ്‌ഐ വിജയശങ്കറിനെതിരേ അച്ചടക്കനടപടിക്കും പോലീസ് കംപ്ലയിന്റ് അഥോറിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്.


മിഷേലിന്റെ ഫോണിലേക്ക് നിരന്തരം വിളിച്ചു കൊണ്ടിരുന്ന തലശേരി സ്വദേശിയായ യുവാവിനെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു,. സോഷ്യല്‍ മീിഡയയില്‍ കണ്ട നമ്പറില്‍ വിളിച്ചതാണെന്നാണ് ഇയാള്‍ പറയുന്നത്.


നേരത്തെ, പോലീസ് അറസ്റ്റു ചെയ്ത ക്രോണിന്‍ എന്ന യുവാവിനെ ചോദ്യം ചെയ്തതില്‍ നിന്നും കാര്യമായ വിവരം പോലീസിന് ലഭിച്ചിട്ടില്ല. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.


മുഖ്യമന്ത്രി പ്രഖ്യാപിച്ച ക്രൈം ബ്രാഞ്ച് അന്വേഷണത്തിലാണ് പ്രതീക്ഷയെന്ന് മിഷേലിന്റെ പിതാവ് ഷാജി പറയുന്നു. മിഷേലിന്റെ ജന്മനാടായ പിറവത്തു നിന്നുള്ള സര്‍വ്വ കക്ഷി സംഘം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് നിവേദനം നല്‍കി. മിഷേലിന്റെ പിതാവും സംഘത്തിലുണ്ടായിരുന്നു.


പ്രതിപക്ഷ നേതാവിനേയും ഇവര്‍ സന്ദര്‍ശിച്ചു. മകളുടെ മരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും തക്കതായ ശിക്ഷ നല്‍കണമെന്നുമാണ് തങ്ങളുടെ ലക്ഷ്യമെന്നും ഷാജി പറഞ്ഞു.


 


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ