General News

ലാവ് ലിന്‍ കേസ് : സിബിഐയെ നേരിടാന്‍ എത്തുന്നത് ലണ്ടന്‍ ബാരിസ്റ്റര്‍ ഹരീഷ് സാല്‍വെ

Wed, Mar 15, 2017

Arabianewspaper 769
ലാവ് ലിന്‍ കേസ് : സിബിഐയെ  നേരിടാന്‍ ലണ്ടനില്‍ നിന്നും അഭിഭാഷകന്‍

ലാവ്‌ലിന്‍ കേസില്‍ അടിതെറ്റാതിരിക്കാനും സിബിഐ നേരിടാനും മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്തിയ അഭിഭാഷകനെ രംഗത്ത് ഇറക്കുന്നു. ലണ്ടനിലെ കോടതിയില്‍ ബാരിസ്റ്ററായ ഹരീഷ് സാല്‍വെയെയാണ് മുഖ്യമന്ത്രിക്ക് വേണ്ടി ഹാജരാകുന്നത്.


മുന്‍ സൊളിസിറ്റര്‍ ജനറാലായ സാല്‍വെ ഒരു പ്രാവശ്യം കോടതിയില്‍ ഹാജരാകാന്‍ പ്രതിഫലമായി മേടിക്കുന്നത് പതിനഞ്ചു ലക്ഷം രൂപയാണ്. നിലവില്‍ ലണ്ടനിലെ ബ്ലാക് സ്റ്റോണ്‍ ചേംബേഴ്‌സ് എന്ന നിയമ സ്ഥാപനത്തില്‍ ബാരിസ്റ്ററായാണ് സാല്‍വെ പ്രവര്‍ത്തിക്കുന്നത്.


കോണ്‍ഗ്‌സ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ എന്‍ കെ പി സാല്‍വേയുടെ മകനായ സാല്‍വെ ഇന്ന് ഏറ്റവും കുടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന അഭിഭാഷകരില്‍ ഒരാളാണ്. സല്‍മാന്‍ ഖാന്‍, മുകേഷ് അംബാനി, ലളിത് മോഡി എന്നിവര്‍ക്കു വേണ്ടി നിരവധി കേസുകളില്‍ ഹാജരായിട്ടുള്ള സാല്‍വെയെ മുന്‍ നിര്‍ത്തി വന്‍ പണ ചിലവുള്ള നിയമ യുദ്ധത്തിനാണ് പിണറായി തയ്യാറെടുക്കുന്നത്.


ഇന്ന് കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ ഹാജരായ എംകെ ദാമോദരന്‍ കേസ് പതിനേഴിലേക്ക് മാറ്റിവെയ്ക്കാന്‍ അപേക്ഷ നല്‍കുകയായിരുന്നു, ലണ്ടനില്‍ നിന്ന് സാല്‍വെയ്ക്ക കൊച്ചിയിലെത്താനുള്ള സമയം ലഭിക്കുന്നതിനാണ് ഈ നീക്കമെന്ന് സൂചനയുണ്ട്.


ലാവ് ലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റക്കാരനാണെന്ന് സിബിഐ കണ്ടെത്തിയതായാണ് സൂചനകള്‍. പിണറായി വിജയനെതിരെ കേസില്‍ നിന്നും ഒഴിവാക്കിയതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജിയില്‍ വെള്ള്ിയാഴ്ച വാദം കേള്‍ക്കാനിരിക്കെയാണ് നിലവിലെ അഭിഭാഷകനായ എം കെ ദാമോദരനെ മാറ്റി ഹരീഷ് സാല്‍വെയെ കേസ് ഏല്‍പ്പിക്കുന്നത്.


ഹൈക്കോടതിയില്‍ നിന്നുള്ള ചെറിയ പരാമര്‍ശം പോലും തന്റെ രാജിക്കുള്ള മുറവിളിക്ക് കാരണമാകുമെന്ന തിരിച്ചറിവാണ് വമ്പനെ തന്നെ രംഗത്തിറക്കാന്‍ പിണറായി വിജയനെ പ്രേരിപ്പിക്കുന്നത്.


തനിക്കെതിരെ സിബിഐ ശക്തമായ നീക്കമാണ് നടത്തുന്നതെന്ന് മനസിലാക്കിയ പിണറായി വിജയന്‍ കിട്ടാവുന്നതില്‍ ഏറ്റവും മികച്ച അഭിഭാഷകനെയാണ് കേസ് ഏല്‍പ്പിച്ചിരിക്കുന്നത്.


ഹാരീഷ് സാല്‍വെയാണ് കേസിന് എത്തുന്നതെങ്കില്‍ നിലിവില്‍ സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സൊളിസിറ്റര്‍ ജനറല്‍ കെ എം നടരാജനു പകരം മുതിര്‍ന്ന അഭിഭാഷകരെ രംഗത്തിറക്കാനും സിബിഐ ആലോചിക്കുന്നുണ്ട്.


എസ്എന്‍സി ലാവ് ലിന്‍ അഴിമതി കേസില്‍ തിരുവനന്തപുരം സിബിഐ കോടതിയാണ് പിണറായി വിജയനേയും മറ്റ് പ്രതികളേയും ഒഴിവാക്കിയത്. പലകാര്യങ്ങളും കോടതി പരിഗണിച്ചില്ലെന്നും പിണറായിയേയും മറ്റും കേസില്‍ നിന്ന് ഒഴിവാക്കിയതില്‍ ദുരുഹതയുണ്ടെന്നുമാണ് നടരാജന്‍ വാദിച്ചത്.


ലാവ്‌ലിന്‍ കരാറില്‍ ക്രമക്കേടുകള്‍ ഉണ്ടെന്നും നിയമ ലംഘനമുണ്ടെന്നും അഴിമതി നിരോധന നിയമപ്രകാരം ഗുരുതരമായ കുറ്റക്യത്യമാണ് പ്രതികള്‍ക്കു മേല്‍ ഉള്ളതെന്നും സിബിഐ വാദിച്ചു,



1996 -98 കാലഘട്ടത്തില്‍ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്ന വേളയില്‍ പിണറായി വിജയന്‍സ കാനഡയിലെ എസ്എന്‍സി ലാവ് ലിന്‍ കമ്പനിയുമായി മൂന്നു ജല വൈദ്യുത പദ്ധതികളുടെ അറ്റക്കുറ്റപണികളുടെ കരാറിലേര്‍പ്പെടുകയായിരുന്നു. പൊതുഭേഖലാ സ്ഥാപനമായിരുന്ന ഭെല്ലിന്റെ കുറഞ്ഞ നിരക്കിലുള്ള ക്വട്ടേഷന്‍ അവഗണിച്ച് എസ് എന്‍ സി ലാവ്‌ലിന് കരാര്‍ നല്‍കുകയായിരുന്നുവെന്നാണ് സിബിഐ കുറ്റപത്രം.


കുറ്റാരോപണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷ പോലും പ്രതികള്‍ നല്‍കിയില്ലെന്നിരിക്കെ സ്‌പെഷ്യല്‍ കോടതി അധികാര ദുര്‍വിനിയോഗം നടത്തി ഇവരെ കുറ്റവിമുക്തരാക്കുകയായിരുന്നുവെന്നും സിബിഐ നല്‍കിയ പുനപരിശോധന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കരാറിലൂടെ സംസ്ഥാന സര്‍ക്കാരിന് 374 കോടി രൂപയാണ് നഷ്ടം ഉണ്ടായതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

Tags : lavlin case 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ