General News

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: വൈസ് പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

Wed, Mar 15, 2017

Arabianewspaper 776
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ:  വൈസ് പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അര്‍ജ്ജുന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍. വര്‍ക്കല എംജിഎം സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ബി എസ് രാജീവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.


അര്‍ജ്ജുന്റെ ആത്മഹത്യക്ക് കാരണം സ്‌കൂള്‍ അധികൃതരുടെ പീഡനമാണെന്ന് രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു.


 വര്‍ക്കല എംജിഎം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അര്‍ജുന്‍ (16) ആണ് ആത്മഹത്യ ചെയ്തത്. പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്ന് ആരോപിച്ച് രക്ഷിതാക്കളുടെയും മറ്റും മുന്നില്‍ വെച്ച് അര്‍ജ്ജുനെ കോളേജ് വൈസ് പ്രിന്‍സിപ്പലും അദ്ധ്യാപകരും ചേര്‍ന്ന് അപമാനിച്ചെന്നും സിബിഎസ് ഇക്ക് റിപ്പോര്‍ട്ടു ചെയ്യുമെന്നും മൂന്നു വര്‍ഷത്തേക്ക് പരീക്ഷകള്‍ എഴുതുന്നതില്‍ നിന്നും ഡീബാര്‍ ചെയ്യുമെന്നും പോലീസില്‍ പരാതി നല്‍കുമെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തി.


പരീക്ഷാ ഹാളില്‍ സ്മാര്‍ട് ഫോണ്‍ കൊണ്ടു വരുകയും ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ ഫോണില്‍ നോക്കി പകര്‍ത്തുകയായിരുന്നുവെന്നും അദ്ധ്യാപകര്‍ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി ശകാരിക്കുകുയും ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നും പരാതിയുണ്ട്. തുടര്‍ന്ന് വീട്ടിലെത്തിയ അര്‍ജുന്‍ മുറിയില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ