Gulf News

ജ്വലറിക്കെതിരെ വ്യാജ പോസ്റ്റ് ; മുന്‍ ജീവനക്കാരന് രണ്ടര ലക്ഷം ദിര്‍ഹം പിഴ

Wed, Mar 15, 2017

Arabianewspaper 1760
ജ്വലറിക്കെതിരെ വ്യാജ പോസ്റ്റ് ;  മുന്‍ ജീവനക്കാരന് രണ്ടര ലക്ഷം ദിര്‍ഹം പിഴ

മുന്‍പ് ജോലി ചെയ്തിരുന്ന ജ്വലറിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വ്യാജ പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ചയാളെ ദുബായ് കോടതി ശിക്ഷിച്ചു. രണ്ടര ലക്ഷം ദിര്‍ഹം ( ഏകദേശം 45 ലക്ഷം രൂപ) പിഴയൊടുക്കാനാണ് കോടതി വിധിച്ചിരിക്കുന്നത്.


പിഴയൊടുക്കിയ ശേഷം നാടുകടത്താനും വിധിയില്‍ പറയുന്നു. മലബാര്‍ ഗോള്‍ഡ് പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു എന്നു കാണിച്ചാണ് വ്യാജ ചിത്രം പ്രചരിപ്പിക്കുകയായിരുന്നു.


പാക് സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ മത്സരം സംഘടിപ്പിച്ചതിനെ തുടര്‍ന്നാണ് വ്യാജ ചിത്രം പ്രചരിപ്പിച്ചത്. മറ്റൊരു കമ്പനി പാക് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ചിത്രം ഇതിനായി ഉപയോഗിക്കുകയായിരുന്നു.


ഇന്ത്യക്കാരെ അപമാനിക്കുന്നതാണ് ഇതെന്നും രാജ്യ ദ്രോഹക്കുറ്റമാണെന്നും ആരോപിച്ചാണ് പോസ്റ്റ് പ്രചരിപ്പിച്ചത്. വിവാദത്തെതുടര്‍ന്ന് മത്സരം ജ്വലറി ഉപേക്ഷിച്ചു.


എന്നാല്‍. വ്യാജ പ്രചാരണത്തിനെതിരെ ദുബായ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്.


മലബാര്‍ ഗോള്‍ഡില്‍ കുറച്ചു നാള്‍ ജോലി ചെയ്ത ശേഷം രാജിവെച്ച് പോയ ശേഷമാണ് ജ്വലറിക്കു നേരെ വ്യാജ പ്രചാരണം അഴിച്ചു വിട്ടത്. തനിക്ക് അവധി നല്‍കാതിരുന്നതിലുള്ള പ്രതികാരമായിരുന്നു ഇതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.


ഇത്തരം വ്യാജ പ്രചാരണം നല്‍കുന്നവര്ക്ക് ശക്തമായ സന്ദേശമാണ് ഈ വിധിയെന്ന് മലബാര്‍ ഗോള്‍ഡ് എംഡി ഷംലാല്‍ അഹമദ് പറഞ്ഞു. ചിത്രം ഷെയര്‍ ചെയ്ത ചിലര്‍ക്കെതിരെ കേരളത്തിലും തമിഴ്‌നാടിലു മഹാരാഷ്ട്രയിലും സൈബര്‍ നിയമം അനുസരിച്ച് കേസ് എടുത്തിട്ടുണ്ട്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ