OMG News

ദുബായ് ഡ്യുട്ടി ഫ്രീ പത്തു ലക്ഷം ഡോളര്‍ മലയാളിക്ക്

Wed, Mar 15, 2017

Arabianewspaper 1706
ദുബായ് ഡ്യുട്ടി ഫ്രീ പത്തു ലക്ഷം ഡോളര്‍ മലയാളിക്ക്

ദുബായ് ഡ്യുട്ടി ഫ്രീിയുടെ പത്തുലക്ഷം ഡോളര്‍ ലോട്ടറി മലായളിക്ക് ലഭിച്ചു, തൃശൂര്‍ സ്വദേശിയായ ഫ്രാന്‍സിസ് സേവ്യറിനാണ് പത്തു ലക്ഷം ഡോളര്‍. ( ഏകദേശം ആറരക്കോടി ഇന്ത്യന്‍ രൂപ) ലഭിച്ചത്.


ഷാര്‍ജ പോര്‍്ട്ടിലെ ബോട്ട് ഡ്രൈവറായ സേവ്യര്‍ പതിവായി ദുബായ് ഡ്യുട്ടി ഫ്രീ ലോട്ടറി എടുക്കുന്നയാളാണ്. ഓണ്‍ലൈനിലാണ് ടിക്കറ്റ് എടുക്കുന്നത്. ലോട്ടറി അടിച്ചതില്‍ സന്തോഷമുണ്ടെന്നും തനിക്ക് ഭാര്യയേയും രണ്ടു മക്കളേയും നാട്ടില്‍ നിന്ന് ഷാര്‍ജയിലേക്ക് കൊണ്ടു വരാനാകുമെന്നും ഫ്രാന്‍സിസ് പറഞ്ഞു.


പതിവായി ടിക്കറ്റിന് പണം മുടക്കുമ്പോള്‍ ഒരിക്കല്‍ ഭാഗ്യം തന്നെ തേടിയെത്തുമെന്ന് ഫ്രാന്‍സിസ് കരുതിയിരുന്നു. പക്ഷേ, ഇത് ഇക്കുറിയാകുമെന്ന് കരുതിയിരുന്നില്ല.


പത്തു ലക്ഷം ഡോളര്‍ തനിക്കാണെന്ന് ദുബായി ഡ്യുട്ടി ഫ്രീ അധികൃതര്‍ വിളിച്ചപ്പോള്‍ വിശ്വസിക്കാനായില്ലെന്നും ഫ്രാന്‍സിസ് പറഞ്ഞു,.


ഇക്കുറി ഒന്നാം സമ്മാനത്തിനൊപ്പം മറ്റു രണ്ടു പേര്‍ക്ക് സര്‍പ്രൈസ് സമ്മാനവും ലഭിച്ചു,. ബിഎംഡബ്യു എക്‌സ് 6 സ്‌പോര്‍ട്‌സ് കാറും ഡുകാറ്റി ഹൈപര്‍മൊടാര്‍ഡ് 939 സൂപ്പര്‍ ബൈക്കുമാണ് സര്‍പ്രൈസ് സമ്മാനമായി ലഭിച്ചത്.


ഈ രണ്ടു പുരസ്‌കാരങ്ങളും ഇന്ത്യക്കാര്‍ക്ക് ലഭിച്ചത്. രാഹുല്‍ ഹസ്‌റ, മാക്‌സ്മില്ലന്‍ ഡി സൂസ എന്നിവരാണ് ഈ ഭാഗ്യ ശാലികള്‍.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ