General News

മാനഭംഗ കേസില്‍ ഒളിവിലായിരുന്ന മുന്‍ എസ്പി മന്ത്രി അറസ്റ്റില്‍

Wed, Mar 15, 2017

Arabianewspaper 735
മാനഭംഗ കേസില്‍ ഒളിവിലായിരുന്ന മുന്‍ എസ്പി മന്ത്രി അറസ്റ്റില്‍

മാനഭംഗ കേസില്‍ ഒളിവിലായിരുന്ന ഉത്തര്‍ പ്രദേശ് മുന്‍ മന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ ഗായത്രി പ്രജാപതിയെ പോലീസ് അറസ്റ്റ് ചെയ്തു. ലക്‌നൗവില്‍ പ്രജാപതി ഒളിവില്‍ കഴിഞ്ഞിരുന്ന വസതിയില്‍ നിന്ന് പുലര്‍ച്ചെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.


പ്രജാപതിയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീം കോടതിയാണ് ആവശ്യപ്പെട്ടത്. കേസില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന പ്രജാപതിയുടെ ഹര്‍ജിയും സുപ്രീം കോടതി തള്ളി.


എന്നാല്‍, നിയമ നടപടി പോലീസ് നീട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പ്രജാപതി ബിജെപി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു.


ആരോപണ വിധേയനായ പ്രജാപതി തിരഞ്ഞെടുപ്പു റാലികളില്‍ പങ്കെടുക്കുകയും വോട്ടു രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീടാണ് ഒളിവില്‍ പോയത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ