General News

ഗോവ, മണിപ്പൂര്‍: രാഹുലിന്റെ രാജിക്കായി പാര്‍ട്ടിക്കുള്ളിലും പുറത്തും മുറവിളി

Tue, Mar 14, 2017

Arabianewspaper 722
ഗോവ, മണിപ്പൂര്‍: രാഹുലിന്റെ രാജിക്കായി പാര്‍ട്ടിക്കുള്ളിലും പുറത്തും  മുറവിളി

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പദവി ഒഴിയണമെന്ന് ആവശ്യം ശക്തമാകുന്നു, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ചില മാധ്യമ പ്രവര്‍ത്തകരും പരസ്യമായി ഇത്തരം ആവശ്യങ്ങല്‍ ഉന്നയിച്ചത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി.



ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന മാധ്യമ പ്രവര്‍ത്തകരാണ് രാഹുല്‍ പാര്‍ട്ടി ചുമതല ഒഴിയണമെന്ന ആവശ്യം പരസ്യമായി ഉയര്‍ത്തുന്തത്. ന്യൂസ് 18 ന്റെ എഡിറ്റര്‍ സക്ക ജേക്കബ് രാഹുലിനെ പരസ്യമായി അവഹേളിക്കുന്ന ഹാഷ് ടാഗ് ഉപയോഗിച്ചത് ചില കോണ്‍ഗ്രസ് വക്താക്കളെ ചൊടിപ്പിച്ചു.


പാപ്പുകാനോട്ട് വിന്‍സാല എന്ന അവഹേളനപരമായ ഹാഷ് ടാഗ് ഉപയോഗിച്ചാണ് സക്ക ജേക്കബ് ട്വീറ്റ് ചെയ്തത്. ഇത് സ്വീകര്യമല്ലെന്നും താന്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ട്വീറ്റ് ചെയ്തു. ഇതോടെ സക്ക ജേക്കബ് ട്വീറ്റ് ഡിലീറ്റ് ചെയ്തു.


ഫെകുകാന്‍ഒണ്‍ലിടോക്ക്‌സാല എന്ന ഹാഷ് ടാഗില്‍ ഒരു ഷോ സംഘടിപ്പിക്കാന്‍ കഴിയുമോ എന്നും പവന്‍ ഖേര വെല്ലുവിളിച്ചു. ഇതിനെ തുടര്‍ന്നാണ് സക്ക ജേക്കബ് ഖേദം പ്രകടിപ്പിച്ച് ട്വീറ്റ് പിന്‍ വലിച്ചത്.


മറ്റെുാരു പ്രമുഖ ടിവി ജേര്‍ണലിസ്റ്റായ സാഗരിക ഘോഷും രാഹുലിനെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചു. നരേന്ദ്ര മോഡി രാഷ്ട്രീയത്തെ അതിമത്സരബുദ്ധിയുള്ള ഇടമായി മാറ്റി. ചടുലമായ വേഗതയുള്ള ഇടം. ഇതുമായി പൊരുത്തപ്പെടാനാകാത്തവര്‍ രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കണമെന്നായിരുന്നു സാഗരികയുടെ ട്വീറ്റ്.


ബിജെപിയുടെ നീക്കങ്ങള്‍ ആസുത്രിതമായിരുന്നു. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ തീര്‍ത്തും മന്ദഗതിയിലും. ഗോവയിലും മണിപ്പൂരിലും സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങള്‍ വളരെ സാവകാശമാണ് കോണ്‍ഗ്രസ് നടത്തിയത്.


ബിജെപി കുതിരക്കച്ചവടം നടത്തിയെന്നും മാധ്യമ പ്രവര്‍ത്തകര്‍ ഇതിനെ പ്രശംസിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് തിരിച്ചടിച്ചു. എന്നാല്‍, കുതിരക്കച്ചവടം രാജ്യത്ത് കണ്ടുപിടിച്ചത് കോണ്‍ഗ്രസാണെന്നായിരുന്നു സാഗരികയുടെ ഉത്തരം. ധാര്‍മികമായി ഇപ്പോള്‍ വലിയ ഉയരത്തില്‍ നില്‍ക്കുന്നത് എന്തിനാണെന്നും സാഗരിക ചോദിച്ചു.


ഗോവയിലെ പല എംഎല്‍എമാരും പരസ്യമായി കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ദിഗ് വിജയ് സിംഗും കെസി വേണുഗോപാലും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നാണം കെടുത്തിയെന്നും ഇവര്‍ പറയുന്നു.





Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ