General News

ഗോവ മുഖ്യമന്ത്രിയായി പരീക്കര്‍ സത്യ പ്രതിജ്ഞ ചെയ്തു

Tue, Mar 14, 2017

Arabianewspaper 768
ഗോവ മുഖ്യമന്ത്രിയായി പരീക്കര്‍ സത്യ പ്രതിജ്ഞ ചെയ്തു

ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ സത്യ പ്രതിജ്ഞ ചെയ്തു. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹ സത്യ വാചകം ചൊല്ലിക്കൊടുത്തു.


സഖ്യ കക്ഷിയിലെ ഒരോ മന്ത്രിമാര്‍ ഉള്‍പ്പെട എട്ടു മന്ത്രിമാരും സത്യ പ്രതിജ്ഞ ചെയ്തു. ഇതില്‍ രണ്ടു പേര്‍ സ്വതന്ത്ര അംഗങ്ങളാണ്. മുന്‍ മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പര്‍സേക്കര്‍, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.


കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ച മനോഹര്‍ പരീക്കര്‍ക്ക് രണ്ടു ദിവസത്തിനുള്ളില്‍ നിയമസഭയില്‍ വിശ്വാസ വോട്ട് തേടേണ്ടതുണ്ട്. നേരത്തെ, ഗവര്‍ണര്‍ പതിനഞ്ചു ദിവസം നല്‍കിയിരുന്നുവെങ്കിലും കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി പരിഗണിച്ച് വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ചയക്കകം നടത്താനാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.


എറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ ഗവര്‍ണര്‍ ക്ഷണിക്കാത്തത് വിവാദമായിരുന്നു. എന്നാല്‍,. കേവല ഭൂരിപക്ഷത്തിന് നാലംഗങ്ങളുടെ കുറവുണ്ടായിരുന്ന കോണ്‍ഗ്രസിന് എന്‍സിപിയിലെ ഒരംഗത്തിന്റെ പിന്തുണ മാത്രമാണ് ലഭിച്ചത്. എന്നാല്‍. പിന്നീട് എന്‍സിപിയും കോണ്‍ഗ്രസിനെ തഴഞ്ഞു ബിജെപിയുടെ കൂടെ കൂടി


കേവല ഭൂരിപക്ഷത്തിന് എട്ടംഗങ്ങളുടെ കുറവുണ്ടായിരുന്ന ബിജെപിയാകട്ടെ പ്രാദേശിക കക്ഷികളെ സ്വാധീനിച്ച് ഭരണം പിടിച്ചെടുക്കുകയായിരുന്നു. 40 അംഗ സഭയില്‍ ഇപ്പോള്‍ 22 അംഗങ്ങളുടെ പിന്തുണ ബിജെപിക്ക് ഉണ്ട്. 21 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപിക്ക് 13 അംഗങ്ങളും മഹാരാഷ്ട്ര ഗൊമേന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി എന്നിവരുടെ മൂന്നു പേരും എന്‍സിപി,യുടെ ഒരംഗവും രണ്ട് സ്വതന്ത്രരുമാണുള്ളത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ