General News

നെഹ്‌റു കോളേജിലെ ഇടിമുറിയിലെ രക്തക്കറ ജിഷ്ണു പ്രണോയിയുടേത്

Tue, Mar 14, 2017

Arabianewspaper 751
നെഹ്‌റു കോളേജിലെ ഇടിമുറിയിലെ രക്തക്കറ ജിഷ്ണു പ്രണോയിയുടേത്

തൃശൂര്‍ പാമ്പാടി നെഹ്‌റു കോളേജിലെ ഇടിമുറിയില്‍ കണ്ടെത്തിയത് മരിച്ച ജിഷ്ണു പ്രണോയിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു., ജിഷ്ണുവിനെ മര്‍ദ്ദിച്ചതെന്ന് കരുതുന്ന ഇടിമുറിയിലാണ് രക്തക്കറ കണ്ടത്.


ഇവിടെ കണ്ട രക്തക്കറ മരിച്ച ജിഷ്ണുവിന്റെ രക്ത ഗ്രൂപ്പായ ഒ പൊസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.


തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് ഫോറന്‍സിക് പരിശോധന നടത്തിയത്. രക്തം ജിഷ്ണുവിന്റേതാണെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തും. ഇതിനായി ജിഷ്ണുവിന്റെ മാതാപിതാക്കളുടെ രകത സാംപിളുകള്‍ എടുക്കും.


ജീഷ്ണു മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടതാണെന്ന സംശയം ബലപ്പെടുത്തുന്ന നിര്‍ണായക തെളിവായി ഇതു മാറും. ജിഷ്ണുവിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു.


ജിഷ്ണുവിനെ പരീക്ഷാ ഹാളില്‍ നിന്നും കോപ്പിയടിയുടെ പേരില്‍ പിടിച്ചു കൊണ്ടു പോയതിനെ തുടര്‍ന്ന ഇടിമുറിയില്‍ വെച്ച് അദ്ധ്യാപകരും, വൈസ് പ്രിന്‍സിപ്പലും പിആര്‍ഒയും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. ഈ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നും നീക്കം ചെയ്തതായും കണ്ടെത്തിയിരുന്നു.


സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നത് വിവാദമായിരുന്നു. കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസിന് ഹൈക്കോടതി മുന്‍സ കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. മറ്റ് പ്രതികള്‍ ഒളിവിലാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ