General News

ഗോവ ഹര്‍ജി: ചെറു കക്ഷികളുടെ പിന്തുണ ഇല്ലാത്തതിനാല്‍ കോടതിയിലേക്ക് വന്നു, കോണ്‍ഗ്രസിന് സുപ്രീം കോടതിയുടെ വിമര്‍ശനം

Tue, Mar 14, 2017

Arabianewspaper 894
ഗോവ ഹര്‍ജി:  കോണ്‍ഗ്രസിന് സുപ്രീം കോടതിയുടെ വിമര്‍ശനം

നിങ്ങള്‍ക്ക് പിന്തുണയുണ്ടായിരുന്നുവെങ്കില്‍ ഗവര്‍ണറുടെ വസതിക്കു മുന്നില്‍ ധര്‍ണ ഇരിക്കുമായിരുന്നു. പിന്തുണ ഇല്ലാത്തതിനാല്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രോഷത്തോടെ പറഞ്ഞു. ഗോവയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും തങ്ങളെ ഗവര്‍ണര്‍ തങ്ങളെ ക്ഷണിക്കാത്തത് ഭരണ ഘടനാ അനാദരവും കിഴ് വഴക്ക ലംഘനവുമാണെന്ന് കാണിച്ച് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി കടുത്ത ഭാഷയില്‍ വിമര്‍ശനം അഴിച്ചു വിട്ടത്.


ബിജെപി മുഖ്യമന്ത്രി സത്യ പ്രതിജ്ഞ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയായ നിങ്ങള്‍ക്ക് മറ്റു കക്ഷികളുടെ പിന്തുണയുണ്ടോ എന്നും ഉണ്ടെങ്കില്‍ ആ പാര്‍ട്ടികളുടെ പിന്തുണയുള്ള കത്ത് ഹാജരാക്കാമോ എന്നും ചീഫ് ജസ്റ്റീസ് ജെ എസ് ഖഹര്‍ ചോദിച്ചു.


കോടതി ഇപ്പോള്‍ അവധിയിലാണെന്നും വിഷയത്തിന്റെ അടിയന്തര സ്വാഭാവം കണക്കിലെടുത്താണ് ഈ കേസിനായി ജഡ്ജിമാരും മറ്റും എത്തിയതെന്നും കോടതി പറഞ്ഞു.


കോണ്‍ഗ്രസിന് പിന്തുണ ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ ഗവര്‍ണറുടെ അടുത്തേക്ക് എത്തുമായിരുന്നു. ഇല്ലാത്തതിനാല്‍ കോടിതിയിലെത്തി. കോണ്‍ഗ്രസ് അഭിഭാഷകന്‍ അഭിഷേക് മനു സിംഗ് വിയോടായി ചീഫ് ജസ്റ്റീസ് പറഞ്ഞു.


ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ ഗവര്‍ണര്‍ ടെലിഫോണില്‍ പോലും വിളിച്ചില്ല. തങ്ങളുമായി ചര്‍ച്ച നടത്താതെ ഏങ്ങിനെയാണ് ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചതെന്നും സിംഗ് വ് ചോദിച്ചു. ഗവര്‍ണര്‍ 15 ദിവസമാണ് വിശ്വാസ വോട്ടെടുപ്പിന് സമയം നല്‍കിയത്. കോടതി ഇത് കുറച്ചു നല്‍കണം. -സിംഗ് വിയുടെ ഈ ആവശ്യം കോടതി അംഗീകരിച്ചു. രണ്ു ദിവസത്തിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന നിര്‍ദ്ദേശം കോടതി നല്‍കി.


എന്നാല്‍ എത്രയും പെട്ടെന്ന് നടത്താമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം സുപ്രീം കോടതി തള്ളി. 48 മണിക്കൂര്‍ സമയം അനുവദിക്കാമെന്ന് കോടതി പറഞ്ഞു.


ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ ലഭിക്കാതിരുന്നതിന്റെ ജാള്യത മറയ്ക്കാനാണ് കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ എത്തിയതെന്ന് ബിജെപി ആരോപിച്ചു., എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി അടുത്ത ബന്ധമാണ് ബിജെപിക്കുള്ളത്. ഇതാണ് പാര്‍ട്ടിയുടെ വിജയം. ബിജെപി വക്താവ് ജി വി എല്‍ നരസിംഹ റാവു പറഞ്ഞു.


കോണ്‍ഗ്രസിന് ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലം നേതാവിനെ കണ്ടെത്താന്‍ പോലും കഴിഞ്ഞിരുന്നില്ല. മുതിര്‍ന്ന ദേശീയ നേതാവ് ദിഗ് വിജയ് സിംഗ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് നേതാക്കളെ അനുനയിപ്പിക്കാന്‍ നോക്കിയെങ്കിലും നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിന് പോലും കഴിഞ്ഞില്ലെന്ന് കേന്ദ്ര മന്ത്രിയും ഗോവയുടെ ചുമതലയുമുള്ള നിതിന്‍ ഗഡ് കരി പറഞ്ഞു.40 അംഗ നിയമസഭയില്‍ 17 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. ബിജെപിക്ക് 13 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് 21 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. ഈ കണക്കു പ്രകാരം കോണ്‍ഗ്രസിന് നാലും ബിജെപിക്ക് എട്ടും അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.


ഗോവ ഫോര്‍വേര്‍ഡ്, മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി എന്നിവര്‍ക്ക് മൂന്നും എന്‍സിപിക്ക് ഒന്നും മൂന്നു സ്വതന്ത്രരുമാണ് ഉള്ളത്. മഹാരാഷട്ര ഗോമന്തക പാര്‍ട്ടിയും ഗോവ ഫോര്‍വേര്‍ഡ് പാര്‍്ട്ടിയും തങ്ങളുടെ പിന്തുണ ബിജെപിക്ക് വാഗ്ദാനം നല്‍കിയിട്ടുണ്ട്. മൂന്നു സ്വതന്ത്രരുടെ പിന്തുണയും ബിജെപി നേടിയിട്ടുണ്ട്.


 

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ