General News

ഗോവ: സുപ്രീം കോടതിയുടെ അനുമതി, പരീക്കര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Tue, Mar 14, 2017

Arabianewspaper 800
ഗോവ:   സുപ്രീം കോടതിയുടെ അനുമതി, പരീക്കര്‍  ഇന്ന്  സത്യപ്രതിജ്ഞ ചെയ്യും

ഗോവയില്‍ മനോഹര്‍ പരീക്കര്‍ സത്യ പ്രതിജ്ഞ ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. പരീക്കര്‍ക്ക് സത്യ പ്രതിജ്ഞ ചെയ്യാമെന്നും വ്യാഴാഴ്ച വിശ്വാസ വോട്ട് തേടണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. ഇന്നു വൈകീട്ടാണ് പരീക്കറുടെ നേതൃത്വത്തില്‍ മന്ത്രിസഭ സത്യ പ്രതിജ്ഞ ചെയ്യുന്നത്.


നേരത്തെ, പതിനഞ്ച് ദിവസത്തെ സാവകാശമാണ് ഗവര്‍ണര്‍ മൃദുല സിന്‍ഹ നല്‍കിയിരുന്നത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ മന്ത്രി സഭയുണ്ടാക്കാന്‍ ക്ഷണിക്കാതെ രണ്ടാമത്തെ വലിയ കക്ഷിയായ ബിജെപിയെ മന്ത്രിസഭയുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചുവെന്നു കാണിച്ചാണ് കോണ്‍ഗ്രസ് സുപ്രീം കോടിതയില്‍ ഹര്‍ജി നല്‍കിയത്.


സര്‍ക്കാര്‍ രൂപികരിക്കുന്നതിന് മനോഹര്‍ പരീക്കറിന് ഭൂരിപക്ഷമില്ലെന്ന വാദത്തിന് തെളിവുണ്ടോ എന്നും തെളിവ് സുപ്രീം കോടതിക്കു മുമ്പിലോ ഗവര്‍ണര്‍ക്കു മുമ്പാകെയോ ഹാജരാക്കാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു.


തൂക്കു സഭയില്‍ എത്ര പേരുടെ പിന്തുണയുണ്ടെന്നുള്ളതാണ് പരിഗണിക്കുന്നത്. കോണ്‍ഗ്രസിന് എത്ര പേരുടെ പിന്തുണയുണ്ടെന്ന് എന്തുകൊണ്ട് പറയുന്നില്ലെന്ന് കോടതി ചോദിച്ചു.


 

Tags : Goa  SC 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ