General News

ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം : ഓഹരി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്, 1.3 ലക്ഷം കോടിയുടെ നേട്ടം , രൂപയുടെ മൂല്യം ഒരു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കില്‍

Tue, Mar 14, 2017

Arabianewspaper 745
ഓഹരി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്, 1.3 ലക്ഷം കോടിയുടെ നേട്ടം

നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി നേടിയ മികച്ച വിജയം മുംബൈ ഓഹരി വിപണിക്ക് കരുത്തു പകര്‍ന്നു. ഏറ്റവും വലിയ ജനസംഖ്യയുള്ള യുപിയിലെ വിജയവും മറ്റ് മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാര്‍ രൂപികരിക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകളുമാണ് ഓഹരി വിപണിയില്‍ കുതിച്ചു ചാട്ടം ഉണ്ടായത്.


ദേശീയ ഓഹരി വിപണി സൂചികയായ നിഫ്ടി സര്‍വ്വകാല റെക്കോര്‍ഡിലും സെന്‍സെക്‌സ് 600 പോയിന്റുയര്‍ന്ന് 29,561 ലും എത്തി. ഹോളി പ്രമാണിച്ച് തിങ്കളാഴ്ച അവധിയായിരുന്നു. ശനിയാഴ്ചയാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നത്. ചൊവ്വാഴ്ച വ്യാപാരം പുനരാരംഭിച്ചപ്പോഴാണ് കുതിപ്പ് അനുഭവപ്പെട്ടത്.


സെന്‍സെക്‌സ് താമസിയാതെ 30,000 കടക്കുമെന്നാണ് പലരും കരുതുന്നത്. ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് ഫലം രാജ്യസഭയില്‍ ബിജെപിയുടെ അംഗ സംഖ്യ ഉയര്‍ത്തുമെന്നതും ഇതുമൂലം സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അനായാസം സര്‍ക്കാരിന് പാസാക്കി എടുക്കാനാകുമെന്നതുമാണ് വിപണിയെ ആവേശം കൊള്ളിച്ചത്.


സെന്‍സെക്‌സ് 600 പോയിന്റിലേറെ ഉയര്‍ന്നപ്പോള്‍ നിഫ്ടി 188 പോയിന്റ് ഉയര്‍ന്നു. നിഫ്ടി 9,122 എന്ന നിലയിലാണ്. ഇതിനിടെ രൂപയുടെ മൂല്യവും ഉയര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമാണ് രൂപ ഡൊളറിനെതിരെ നേടിയിരിക്കുന്നത്.


ഒരു ഡോളര്‍ 66.17 എന്ന നിലിയീലാണ്. വെള്ളിയാഴ്ച 66.60 എന്ന നിലയിലായിരുന്നു രൂപ. 43 പൈസ നേടി 66.17 ല്‍ എത്തി. 


ഉത്തര്‍ പ്രദേശില്‍ അടിസ്ഥാന സൗകര്യ വികസനങ്ങളും കാര്‍ഷിക സൗകര്യങ്ങളും പുതിയ പദ്ധതിയിലൂടെ നടപ്പിലാക്കുമെന്നാണ് വിപണി വിദഗ്ദ്ധര്‍ കരുതുന്നത്. ജിഎസ്ടി ബില്‍ ജൂലൈയില്‍ നടപ്പിലാകുമെന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് നയം, യുഎസ് പ്രസിഡന്റ് ട്രംപിന്റെ സാമ്പത്തിക നയങ്ങള്‍ ഫ്രഞ്ച് തിരഞ്ഞെടുപ്പ് എന്നിവയും ഓഹരി വിപണിയെ വരും ദിനങ്ങളില്‍ സ്വാധീനിക്കും. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ അവലോകനം ചെയ്യാന്‍ മാര്‍ച്ച് 14,15 തീയതികളില്‍ യോഗം ചേരുന്നുണ്ട്.


2017 ല്‍ മൂന്നു മാസത്തിനുള്ളില്‍ ഇന്ത്യന്‍ ഓഹരി വിപണി നേടിയത് 10 ശതമാനമാണ്. നോട്ടു നിരോധനം ജിഡിപി വളര്‍ച്ചയെ ബാധിച്ചില്ലെന്ന റിപ്പോര്‍ട്ടുകളും വിപണിക്ക് കരുത്തു പകര്‍ന്നിട്ടുണ്ട്.

Tags : Sensex 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ