General News

ഫൈനല്‍ സ്‌കോര്‍ : ബിജെപി 4 കോണ്‍ഗ്രസ് 1

Mon, Mar 13, 2017

Arabianewspaper 745
ഫൈനല്‍ സ്‌കോര്‍ : ബിജെപി 4 കോണ്‍ഗ്രസ് 1

അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലവും ഒടുവിലത്തെ രാഷ്ട്രീയ കളികള്‍ക്കു ശേഷം അവസാന സ്‌കോര്‍ എത്തി നില്‍ക്കുന്നത് ബിജെപി നാല് , കോണ്‍ഗ്രസ് ഒന്ന് എന്ന നിലയിലാണ്.


ആര്‍ക്കും ഭുരിപക്ഷമില്ലാത്ത രണ്ടു സംസ്ഥാനങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്നു വന്ന രാഷ്ട്രീയ കളികളില്‍ കേന്ദ്രത്തില്‍ അധികാരം ഉള്ള ബിജെപിക്ക് കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന തരത്തില്‍ ഫിനിഷ് ചെയ്യാന്‍ സാധിച്ചു.


ഇതോടെ് ബിജെപി ഭരണം ഉള്ള സംസ്ഥാനങ്ങളുടെ എണ്ണം 16 ആയി.. കോണ്‍ഗ്രസിന് ആറിടത്ത് മാത്രമാണ് ഇപ്പോള്‍ ഭരണം ഉള്ളത്. 2014 ല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമ്പോള്‍ 11 ഇടത്താണ് കോണ്‍ഗ്രസ് ഭരിച്ചിരുന്നത്. രണ്ടിടത്ത് കോണ്‍ഗ്രസ് സഖ്യത്തിലുമായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഏഴു സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. സഖ്യത്തിലുണ്ടായിരുന്ന രണ്ട് സംസ്ഥാനങ്ങളും കൈവിട്ടു. ബീഹാറില്‍ കോണ്‍ഗ്രസ് സഖ്യത്തിലൂടെ അധികാരത്തിലെത്തിയതും പഞ്ചാബിലെ വിജയവും ആണ് ഇതില്‍ നേട്ടമായത്.


കേരളം ഒഴികെ മറ്റ് എട്ട് സംസ്ഥാനങ്ങളിലും ബിജെപിയാണ് അധികാരം പിടിച്ചെടുത്തിരിക്കുന്നത്. ഇനി തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഹിമാചല്‍, കര്‍ണാടക എന്നി സംസ്ഥാനങ്ങളില്‍ ഭരണം നിലനിര്‍ത്താനാകുമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് വിശ്വാസമില്ല. ഗുജറാത്താണ് മറ്റൊരു സംസ്ഥാനം ഇവിടെ ബിജെപിയെ കടത്തി വെ്ട്ടി ഭരണം പിടിച്ചെടുക്കുന്ന കാര്യവും കഠിനമാണ്.


വടക്കു കിഴക്കന്‍ സ്ംസ്ഥാനമായ മിസോറാമിലും മേഘാലയത്തിലും ചെറിയ സംസ്ഥാനമായ പോണ്ടിച്ചേരിയിലുമാണ് കോണ്‍ഗ്രസ് ഭരണത്തിലുള്ളത്. ഇവിടെ ബിജെപിയുടെ സ്വാധീനമില്ല്ാത്ത സംസ്ഥാനങ്ങളുമാണ്. കര്‍ണാടകയും ഹിമാചലും നഷ്ടപ്പെട്ടുകയും ഗുജറാത്ത് പിടിക്കാതിരിക്കുകയും ചെയ്താല്‍ താമസിയാതെ കോണ്‍ഗ്രസ് ഭരണമുള്ള സംസ്ഥാനങ്ങള്‍ നാലായി ചുരുങ്ങും. മേഘാലയയിലും മിസോറാമിലും കര്‍ണാടകയിലും 2018 ലാണ് തിരഞ്ഞെടുപ്പ്. 2017 ഡിസംബറിലാകും ഹിമാചലില്‍ തിരഞ്ഞെടുപ്പ് നടക്കുക.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ