General News

മുഖ്യമന്ത്രിയുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് അനില്‍ അക്കരെ എംഎല്‍എ

Mon, Mar 13, 2017

Arabianewspaper 995
മുഖ്യമന്ത്രിയുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് അനില്‍ അക്കരെ എംഎല്‍എ

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോണ്‍ ചോര്‍ത്തുന്നതായി കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരെയുടെ ആരോപണം. മുഖ്യമന്ത്രിയുടെത് ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തുന്നതായി അനില്‍ അക്കരെ ആരോപിച്ചു.


ആരാണ് ഇതിന് പിന്നിലെന്നും എന്തിനാണ് ഫോണ്‍ ചോര്‍ത്തുന്നതെന്നും അനില്‍ അക്കര നിമയസഭയില്‍ ആരോപിച്ചു,.


ഭരണ കക്ഷിയിലും പ്രതിപക്ഷത്തുമുള്ള 27 നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നതായാണ് അനില്‍ അക്കരെ ആരോപിച്ചത്. തന്റെ ഫോണും ചോര്‍ത്തി വരികയായിരുന്നു. വടക്കാഞ്ചേരി പീഡനത്തില്‍ പ്രതിയായ സിപിഎം നേതാവ് ജയന്തനെ രക്ഷിക്കുന്നതിനാണ് തന്റെ ഫോണ്‍ ചോര്‍ത്തിയതെന്നും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മിയുടേയും മറ്റും സംഭാഷണം ചോര്‍ത്തി ജയന്തനെ രക്ഷിക്കുകയായിരുന്നു ശ്രമമെന്നും അനില്‍ ആരോപിച്ചു,.


തന്റെ ടെലിഫോണ്‍ ചോര്‍ത്തുന്നുവെന്ന് കാണിച്ച് പോലീസിലും ടെലികോം സേവന ദാതാവിനും പരാതി നല്‍കിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്നും അനില്‍ അക്കരെ പറഞ്ഞു


നേരത്തെ, വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും തന്റെ ടെലിഫോണ്‍ ചോര്‍ത്തുന്നതായി പരാതിപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ യാതൊരു നടപടിയും ഉണ്ടായില്ല. സിപിഎമ്മിന്റെ കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ ജില്ലാ കമ്മറ്റി അംഗത്തിന്റെ ഫോണ്‍ ചോര്‍ത്തുന്നതായി മുമ്പ് ആരോപണം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാന കമ്മറ്റി വാസവനെ താക്കിത് ചെയ്തിരുന്നു. വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ടെലിഫോണ്‍ ചോര്‍ത്തല്‍ നടത്തുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ