General News

മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം നീക്കില്ല -സ്പീക്കര്‍

Mon, Mar 13, 2017

Arabianewspaper 788
മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം നീക്കില്ല -സ്പീക്കര്‍

സംശയത്തിന്റെ പിന്‍ബലത്തില്‍ ആരോപിച്ചതൊന്നും നീക്കുന്ന കീഴ് വഴക്കമില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നിയമസഭയില്‍ റൂളിംഗ് നല്‍കി. രാഷ്ടീയ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതും സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യുന്ന പതിവില്ലെന്നും അദ്ദേഹം ചൂട്ടിക്കാട്ടി.


കൊച്ചിയില്‍ നടന്ന സാദചാര ഗുണ്ടായിസത്തിനു ശിവസേനയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസാണോയെന്ന സംശയമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞത് വന്‍ വിവാദമായിരുന്നു.


മുഖ്യമന്ത്രി രാഷ്ട്രീയ പരമായൊരു ആരോപണം ഉന്നയിക്കുകയായിരുന്നു. ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തു എന്നു സംശയിക്കണമെന്ന പരാമര്‍ശം രാഷ്ട്രീയപരമായ അഭിപ്രായവും സംശയത്തോടെ ഉന്നയിച്ചതുമാണെന്ന് സ്പീക്കര്‍ പറഞ്ഞു.


എന്നാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗുരുവായൂര്‍ എംഎല്‍എ കെ വി അബ്ദുള്‍ ഖാദറെക്കുറിച്ച് പറഞ്ഞ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്നും നീക്കം. ചെയ്തുയ പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും സ്പീക്കര്‍ പറഞ്ഞു. കെവി അബ്ദുല്‍ ഖാദറിന് ഗുരുവായൂര്‍ വിഷയത്തില്‍ എന്താ കാര്യം എന്നാണ് രമേശ് ചെന്നിത്തല ചോദിച്ചത്. എന്നാല്‍, തന്റെ ചോദ്യം തെറ്റായി വ്യാഖാനിക്കുകയായിരുന്നുവെന്നും ക്ഷേത്രത്തിലേക്ക് കുടിവെള്ളം കൊണ്ടുവന്നത് തടഞ്ഞ വിഷയത്തില്‍ കെ വി അബ്ദുല്‍ ഖാദറിന് എന്താ കാര്യമെന്നാണ് ചെന്നിത്തല ഉദ്ദേശിച്ച്‌തെന്നും കോണ്‍ഗ്രസ് വക്താക്കള്‍ പറയുന്നു.

Tags : Niyamasabha 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ