General News

യുപിയില്‍ ബിജെപിയുടെ വിജയം വര്‍ഗീയത അടിസ്ഥാനമാക്കി നേടിയത് -മുസ്ലീം ലീഗ്

Mon, Mar 13, 2017

Arabianewspaper 879
ബിജെപിയുടെ വിജയം വര്‍ഗീയത അടിസ്ഥാനമാക്കി നേടിയത് -മുസ്ലീം ലീഗ്

യുപിയില്‍ ബിജെപി നേടിയ വിജയം വര്‍ഗീയതയുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായ പി കെ കുഞ്ഞാലിക്കുട്ടി. ദേശീയ രാഷ്ട്രീയത്തില്‍ വര്‍ഗീയ അന്തരീക്ഷം സൃഷ്ടിച്ച് ബിജെപി നേടുന്നത് താല്‍ക്കാലികമായ വിജയങ്ങളായിരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു,.


ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പോലും ബിജെപി നേടിയ വിജയം വര്‍ഗീയ പ്രചാരണവും മതേതര കക്ഷികളുടെ വോട്ടു ഭിന്നിച്ചതു കൊണ്ടാണെന്നും കുഞ്ഞാലിക്കുട്ടി ദോഹയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫാസിസ്റ്റ് ശക്തികളെ നേരിടാന്‍ മതേതര കക്ഷികള്‍ ഒന്നിക്കുകയാണ് ആവശ്യം. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയാണ് ഉയരുന്നത്.


ദലിത്, ന്യൂനപക്ഷങ്ങള്‍ക്ക് കരുത്തു പകരുകയാണ് ലീഗ് ദേശീയ സെക്രട്ടറി എന്ന നിലയില്‍ തനിക്ക് ചെയ്യാനാകുന്നത്. പിന്നോക്കക്കാരനും ന്യുനപക്ഷവും ഒന്നിച്ചാലെ രാജ്യത്ത് മതേതര സംരക്ഷണം സാദ്ധ്യമാകു. ഇതിന് ലീഗിന്റെ പിന്തുണ എന്നുമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


മതേതര കക്ഷികള്‍ ഒരുമിക്കാത്തിടത്തോളം കാലം ബിജെപിയുടെ വിജയം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. മതേതര കക്ഷികള്‍ ഒന്നിക്കുന്നതോടെ ബിജെപി പരാജയപ്പെടുമെന്നും ഇന്ത്യന്‍ രാഷ്ട്രീയം മതേതര കക്ഷികളുടെ കൈകളില്‍ ഭദ്രമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ