General News

ഗോവയില്‍ ലഭിച്ച സുവര്‍ണാവസരം പാഴാക്കി- കോണ്‍ഗ്രസ് എംഎല്‍എമാര്‍

Mon, Mar 13, 2017

Arabianewspaper 826
ഗോവയില്‍ ലഭിച്ച സുവര്‍ണാവസരം പാഴാക്കി- കോണ്‍ഗ്രസ് എംഎല്‍എമാര്‍

ഗോവയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപികരിക്കാന്‍ ലഭിച്ച സുവര്‍ണാവസരം പാഴാക്കിയെന്ന് പാര്‍ട്ടി എംഎല്‍എമാര്‍. പാര്‍ട്ടിയുടെ പ്രധാന നേതൃത്വത്തിന് താല്‍പര്യമുണ്ടായിരുന്നുവെങ്കില്‍ ഗോവയില്‍ ഭൂരിപക്ഷത്തിനു വേണ്ട നാലു സീറ്റുകള്‍ കൂടി ലഭിക്കുമായിരുന്നു.


എന്‍സിപിയുടെ അംഗവും, മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയും ബിജെപിയേക്കാള്‍ കോണ്‍ഗ്രസിനോട് അടുത്തു നില്‍ക്കുന്ന പാര്‍ട്ടികളായിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പു തന്നെ ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കാമായിരുന്നുവെന്നും ഒരു വിഭാഗം എംഎല്‍എമാര്‍ പറഞ്ഞു.


ബിജെപി മഹാരാഷ്ട്ര-ഗോവ രാഷ്ട്രീയത്തിലെ പരിചയ സമ്പന്നരായ നിതിന്‍ ഗഡ്കരി, മനോഹര്‍ പരീക്കര്‍ എന്നിവരെ ഉപയോഗിച്ച് ചെറു പാര്‍ട്ടികളെ സ്വാധീനിച്ച് പിന്തുണ ഉറപ്പിച്ചപ്പോള്‍ ഈ മേഖലയുമായി യാതൊരു പരിചയവുമില്ലാത്ത ദിഗ് വിജയ് സിംഗും കെ സി വേണുഗോപാലുമാണ് ചെറുകിട പാര്‍ട്ടികളെ സ്വാധീനിക്കാന്‍ ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയതെന്നും എംഎല്‍എമാര്‍ പറയുന്നു.


ബിജെപിയുടെ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഇതിനായി ഡെല്‍ഹിയില്‍ ഇരുന്ന് ഏകോപനം നടത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സോണിയ ഗാന്ധി ചികിത്സാര്‍ത്ഥം യുഎസിലും രാഹുല്‍ യുപിയിലെ പരാജയത്തിന്റെ വൈഷമ്യത്തില്‍ സജീവമാകാതെ വസതിയിലും കഴിച്ചു കൂട്ടി. നേതൃത്വത്തിന്റെ ഈ താല്‍പര്യമില്ലായ്മയാണ് ഗോവയില്‍ വിനയായത്. കോണ്‍ഗ്രസിന്റെ പിന്തുണയോടെ മത്സരിച്ച് സ്വതന്ത്രന്‍ റോഹന്‍ ഖുണ്ഡെ തൂക്കു സഭയാണെങ്കില്‍ പിന്തുണ വാഗദാനം ചെയ്തിരുന്നു. എന്‍സിപിയും പിന്തുണ നല്‍കാമെന്ന് ഏറ്റിരുന്നു. മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി ബിജെപിയുമായി തെറ്റിപിരിഞ്ഞ് പുറത്തു വന്ന പാര്‍ട്ടിയായിരുന്നു. ഇവര്‍ക്ക് മൂന്ന് അംഗങ്ങളെയും ലഭിച്ചു., ഇവരെ അനുനയിപ്പിക്കുകയോ ഉപമുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്യുകയോ സംഭവിച്ചിരുന്നുവെങ്കില്‍ ബിജെപിക്ക് കളിക്കാനുള്ള അവസരം തന്നെ ഉണ്ടാകില്ലായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.


പ്രതിരോധ മന്ത്രി സ്ഥാനം രാജിവെപ്പിച്ച് മനോഹര്‍ പരീക്കറെ മടക്കി കൊണ്ടുവന്നതോടെ കോണ്‍ഗ്രസ് മാനാസികമായി തളര്‍ന്നു കഴിഞ്ഞിരുന്നു. ഇത്തരമൊരു നീക്കം കോണ്‍ഗ്രസ് മുന്‍കൂട്ടി കണ്ടിരുന്നില്ലെന്നും എംഎല്‍എമാര്‍ പറയുന്നു.


13 സീറ്റുകള്‍ മാത്രം ലഭിച്ച ബിജെപി ഒരിക്കലും അധികാരം സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. മുഖ്യമന്ത്രി മത്സരിച്ച രണ്ടിടത്തും ഏഴോളം കാബിനറ്റ് അംഗങ്ങളും പരാജയപ്പെട്ടിട്ടും ബിജെപി അധികാരത്തിലെത്താന്‍ വേണ്ടി എല്ലാ ചെറുകക്ഷികളുടേയും വാതിലില്‍ മുട്ടി പിന്തുണ ഉറപ്പാക്കുകയായിരുന്നു.വെന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ പറയുന്നു.


തങ്ങളുടെ ഹൈക്കമാന്‍ഡ് നേതൃത്വത്തെയാണ് ഇക്കാര്യത്തില്‍ പഴിക്കേണ്ടതെന്ന കോണ്‍ഗ്രസിന്റെ ഏക വനിതാ അംഗമായ ജെന്നിഫര്‍ മൊണ്‍സെരറ്റ പറഞ്ഞു.,

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ