General News

പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീങ്ങി

Mon, Mar 13, 2017

Arabianewspaper 808
പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീങ്ങി

പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങളെല്ലാം നീക്കിയാതായി റിസര്‍വ് ബാങ്ക് അറിയിച്ചു, നവംബര്‍ എട്ടിന് 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ ശേഷം പുതിയ നോട്ടുകള്‍ പകരം എത്തിക്കുന്നതിനിടയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് പൂര്‍ണമായും നീക്കി.


മാര്‍ച്ച് 13 മുതല്‍ ബാങ്കുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും യഥേഷ്ടം പണം പിന്‍വലിക്കാം. എന്നാല്‍, ബാങ്കുകള്‍ക്ക് ഇക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തന്നതിന് അനുമതി ഉണ്ടായിരിക്കും.


സേവിംഗ്‌സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, ഓവര്‍ ഡ്രാഫ്ട് എന്നിവയില്‍ നിന്നെല്ലാം യഥേഷ്ടം പണം പിന്‍വലിക്കാം.


നേരത്തെ, എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാവുന്ന തുക 2500, 4500 10,000 എന്നിങ്ങനെയായി ഉയര്‍ത്തിയിരുന്നു. പിന്നീട് ഇത് 25,000, 50,000 എന്നിങ്ങനെയും ഉയര്‍ത്തി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ