General News

മിഷേലിന്റെ മരണം: ക്രൈംബ്രാഞ്ചിനു വിട്ടു പോലീസിന്റെ വീഴ്ചയില്‍ പ്രതിഷേധം

Mon, Mar 13, 2017

Arabianewspaper 506
മിഷേലിന്റെ മരണം:  അന്വേഷണം  ക്രൈംബ്രാഞ്ചിനു വിട്ടു

കൊച്ചിയില്‍ സിഎ വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. നിയമസഭയില്‍ വിഷയം അനുപ് ജേക്കബ് എംഎല്‍എ ഉന്നയിച്ചു,.


പോലീസിന് വന്‍ വീഴ്ചയാണ് കേസ് അന്വേഷണത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന് അനൂപ് ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിയെ കാണാതായെന്ന് മനസിലാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ പരാതിയുമായി എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ രക്ഷിതാക്കളെ സബ് ഇന്‍സ്‌പെക്ടര്‍ ഇല്ലെന്ന കാരണത്താല്‍ മടക്കി അയയ്ക്കുകയാണ് ഉണ്ടായത്.


പോലീസ് സഹായം ലഭിക്കാത്തതിനെ തുടര്‍ന്ന് മിഷേലിന്റെ ബന്ധുക്കളും നാട്ടുകാരും സ്വന്തം നിലയില്‍ അന്വേഷണം ആരംഭിച്ചതായും ഇങ്ങിനെ കലൂര്‍ പള്ളിയില്‍ അവസാനമായി ചെന്നിരുന്നുവെന്ന് മനസിലാക്കി ബന്ധുക്കള്‍ പള്ളിയിലെ സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കണ്ടെത്തുകയായിരുന്നു.


പള്ളിയില്‍ നിന്നും പുറത്തിറങ്ങി റോഡിലൂടെ നടന്നു നീങ്ങുന്ന മിഷേലിന്റെ ദൃശ്യങ്ങളുമായി പോലീസ് സ്റ്റേഷനില്‍ എത്തിയ രക്ഷിതാക്കളുടെ ശുഷ്‌കാന്തി പോലും പോലീസ് കാണിച്ചില്ല. പിറ്റേന്ന് രാവിലെ മൃതദേഹം മട്ടാഞ്ചേരി വാര്‍ഫിനടുത്ത് പൊങ്ങിയപ്പോള്‍ പെണ്‍കുട്ടി ആത്മഹക്യ ചെയ്തതാണെന്ന് പോലീസ് പറയുകയായിരുന്നു. സിസിടിവിയും അന്വേഷണവും ഒന്നും വേണ്ടെന്നായിരുന്നു പോലസിന്റെ നിലപാട്. എന്നാല്‍, മിഷേലിനെ രണ്ടു പേര്‍ ബൈക്കില്‍ പിന്തുടരുന്നത് കണ്ടെത്തിയ രക്ഷിതാക്കള്‍ പോലീസിനെ ഇക്കാര്യം അറിയച്ചിരുന്നുവെന്നും എന്നാല്‍, പോലീസ് ഇത് കാര്യമാക്കിയില്ലെന്നും അനൂപ് ജേക്കബ് പറഞ്ഞു.


പോലീസിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടെങ്കില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെയാണ് അന്വേഷണ ചുമതല ഏല്‍പ്പിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.


സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്ക് വഴി നടക്കാനാകുന്നില്ലെന്നും നിരവധി കേസുകളാണ് ഇത്തരത്തില്‍ പുറത്തു വരുന്നതെന്നും കാണിച്ചാണ് അനൂപ് ജേക്കബ് അടിയന്തര പ്രമേയത്തിന് അനുമതി ചോദിച്ചത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ