General News

മിഷേലിന്റെ മരണം കൊലപാതകമെന്ന് സൂചന, രണ്ടു പേര്‍ പോലീസ് പിടിയില്‍

Mon, Mar 13, 2017

Arabianewspaper 546
മിഷേലിന്റെ മരണം കൊലപാതകമെന്ന് സൂചന, രണ്ടു പേര്‍ പോലീസ് പിടിയില്‍ facebook.com/misheljus

കൊച്ചിയില്‍ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജി ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ സംഭവത്തില്‍ രണ്ടു പേരെ പോലീസ് പിടികുൂടി. ഇവര്‍ കുറച്ചു നാളായി മിഷേലിനെ പിന്തുടരുന്നതായാണ് വീട്ടുകാര്‍ സംശയിച്ചിരുന്നത്. മിഷേലിന്റെ ബാഗും ഫോണും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, മൊബൈല്‍ നമ്പര്‍ വെച്ച് പരിശോധിച്ച പോലീസ് രണ്ടു പേരെ പിടികൂടുകയായിരുന്നു. ഒരാള്‍ ചെന്നൈയിലേക്ക് കടന്നു കളഞ്ഞിരുന്നു.


മാര്‍ച്ച് ആറിന് കൊച്ചി വാര്‍ഫില്‍ മുങ്ങി മരിച്ച നിലയില്‍ മിഷേലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.ആത്മഹത്യയാണെന്ന് പറഞ്ഞ് പോലീസ് കേസ് എഴുതി തള്ളുകയായിരുന്നു.


കൊച്ചി കലൂരിലെ സെന്റ് ആന്റണീസ് പള്ളിയില്‍ നിന്നും പ്രാര്‍ത്ഥിച്ച് പുറത്തിറങ്ങിയ മിഷേലിനെ കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പെണ്‍കുട്ടിയെ കാണാതായ വൈകീട്ട് തന്നെ രക്ഷിതാക്കള്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പളളിയില്‍ നിന്നം മിഷേല്‍ നടന്നു റോഡിലുടെ നീങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ രക്ഷിതാക്കളും അടുത്ത ബന്ധുക്കളും ചേര്‍ന്ന് സംഘടിപ്പിച്ച് പോലീസിന് കൈമാറുകയായിരുന്നു.


മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ വെച്ച് പെണ്‍കുട്ടിയെ കണ്ടെത്താനാകുമോ എന്നായിരുന്നു രക്ഷിതാക്കളുടെ ചോദ്യം. എന്നാല്‍, പോലീസ് ഓഫീസര്‍ സഥലത്ത് ഇല്ലാതിരുന്നതിനാല്‍ ഇത് സംബന്ധിച്ച് അന്വേഷണം ഉടനെ നടത്താന്‍ കഴിഞ്ഞിരുന്നില്ല.


മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്നും വളരെ സന്തോഷവതിയായാണ് പള്ളിയില്‍ നിന്നും മിഷേല്‍ ഇറങ്ങിവരുന്നതെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നു. പള്ളിയില്‍ നിന്നിറങ്ങവെ മിഷേലിനെ ബൈക്കില്‍ രണ്ടു പേര്‍ പിന്തുടരുന്നത് ശ്രദ്ധയില്‍ പെടുത്തിയിട്ടും ഇവര്‍ക്ക പങ്കില്ലെന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്.


എറണാകുളം ജില്ലയിലെ ഇലഞ്ഞി പെരിയപുറം സ്വദേശിയായ മിഷേല്‍ പാലാരിവട്ടത്ത് സിഎ കോഴ്‌സ് പഠിക്കുകയായിരുന്നു. കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ താമസിക്കുന്ന മിഷേല്‍ ഞായറാഴ്ചകളില്‍ മാത്രമാണ് വീട്ടിലേക്ക് പോകുന്നത്. എന്നാല്‍,.തിങ്കളാഴ്ച പരീക്ഷയായതിനാല്‍ ഈകഴിഞ്ഞ ഞായറാഴ്ച വീട്ടിലേക്ക് പോയിരുന്നില്ല.


ഞായറാഴ്ച വൈകീട്ട് മുന്നു മണിക്ക് മാതാവ് ഷൈലയെ വിളിച്ച് കലൂര്‍ പള്ളിയിലേക്ക് പോകുകയാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍, രാത്രി എട്ടു മണിയായിട്ടും മിഷേല്‍ ഹോസ്റ്റലില്‍ തിരിച്ചെത്താത്തിനെ തുടര്‍ന്ന് അധികൃതര്‍ വീട്ടുകാരെ അറിയിക്കുകയായിരിന്നു. രാത്രി ഒമ്പതു മണിയോടെ കൊച്ചിയിലെത്തിയ രക്ഷിതാക്കള്‍ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. പിറ്റേന്ന് കൊച്ചി വാര്‍ഫിനു സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു.


ആത്മഹത്യയാണെന്ന നിഗമനത്തില്‍ പോലീസ് പൊടുന്നനെ എത്തി. എന്നാല്‍, മൃതദേഹം കണ്ടെടുത്ത മത്സ്യത്തൊഴിലാളികള്‍ ശരീരം വെള്ളത്തില്‍ കിടന്ന് തൊലി അഴുകിയിട്ടില്ലെന്നും കണ്ടെത്തിയുരുന്നു. മൃതദേഹത്തില്‍ പരിക്കുകള്‍ ഇല്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊലപാതകമാണെന്നും പോലീസ് കാണിക്കുന്ന അലംഭാവം കൊച്ചി പോലുള്ള മെട്രോ നഗരങ്ങളില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്നും ആരോപിച്ച് ജസ്റ്റീസ് ഫോര്‍ മിഷേല്‍ എന്ന പേരില്‍ കൂട്ടായ്മ രൂപികരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

Tags : murder  Crime 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ