General News

പരീക്കര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചു, ഗോവയില്‍ മുഖ്യമന്ത്രിയാകും

Sun, Mar 12, 2017

Arabianewspaper 485
പരീക്കര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചു, ഗോവയില്‍ മുഖ്യമന്ത്രിയാകും

കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ രാജിവെച്ചു. ഗോവയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ മന്ത്രി സഭ രൂപികരിക്കാന്‍ അവകാശ വാദം ഉന്നയിച്ച് ഗവര്‍ണറെ കാണാന്‍ അദ്ദേഹം തീരുമാനിച്ചു,


പരീക്കര്‍ മുഖ്യമന്ത്രി പദത്തിലെത്തിയാല്‍ പിന്തുണയ്ക്കാമെന്ന ഗോവ ഫോര്‍വേര്‍ഡ് പാര്‍്ട്ടിയും മഹാരാഷ്ട്ര ഗോമന്തക് പാര്‍്ട്ടിയും അറിയച്ചതിനെ തുടര്‍ന്നാണ് പരീക്കര്‍ ഗോവയില്‍ തിരിച്ചെത്തുന്നത്. എന്‍സിപിയുടെ പിന്തുണയും ബിജെപിക്ക് ലഭിക്കുമെന്ന് സൂചന ലഭിച്ചു.


40 അംഗ സഭയില്‍ 21 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപികരിക്കാന്‍ വേണ്ടത്. 17 അംഗങ്ങളുള്ള കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും പിന്തുണയ്ക്ക് നാല് അംഗങ്ങളുടെ പിന്തുണ കുറവുണ്ട്. ബിജെപിക്ക് എട്ട് അംഗങ്ങളുടെ പിന്തുണയാണ് കുറവുള്ളത്. എന്നാല്‍ മൂന്നംഗങ്ങള്‍ വീതമുള്ള മഹാരാഷ്ട്ര ഗോമന്തക പാര്‍ട്ടിയും ഗോവ ഫോര്‍വേര്‍ഡ് ബ്ലോക്കും ബിജെപിയെ പിന്തുണയ്ക്കുന്നുണ്ട്. 19 അംഗങ്ങളുടെ പിന്തുണ ഇങ്ങിനെ ലഭിച്ചാലും രണ്ട് അംഗങ്ങളുടെ കുറവ് വരും.


എന്‍സിപിക്ക് ഒരംഗമുണ്ട്. ഇദ്ദേഹവും ബിജെപിയെ പിന്തുണയ്ക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. മുന്‍ ബിജെപി അംഗവും റിബലുമായ ഗോവിന്ദ് ഗൗഡ സ്വതന്ത്രനായി വിജയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പിന്തുണയും ബിജെപി ഉറപ്പാക്കിയതോടെയാണ് ഗോവയില്‍ ബിജെപി സര്‍ക്കാരിനുള്ള വഴി തെളിഞ്ഞത്.


എന്നാല്‍, കോണ്‍ഗ്രസും ഇവരുമായി ചര്‍ച്ചയിലായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗും , മുന്‍ കേന്ദ്ര മന്ത്രി കെ സി വേണു ഗോപാലും ഇതിനായി ഗോവയില്‍ തങ്ങി ചെറു കക്ഷികളുമായി ചര്‍ച്ച നടത്തിയിരുന്നു.


ഒരു സ്വതന്ത്രനെ മാത്രമാണ് ഇതുവരെ പാര്‍ട്ടിക്കു പിന്തുണ നേടാന്‍ കഴിഞ്ഞത്.

Tags : Goa  Parrikar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ