General News

മായാവതിയുടെ ആരോപണം തിരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളി

Sun, Mar 12, 2017

Arabianewspaper 638
മായാവതിയുടെ ആരോപണം തിരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളി

വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തി ബിജെപി യുപിയിലും ഉത്തരാഖണ്ഡിലും വന്‍ വിജയം നേടിയെന്നെ ബിഎസ്പി നേതാവ് മായവതിയുടെ ആരോപണത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.


വോട്ടിംഗ് യന്ത്രങ്ങളില്‍ ബിജെപി കൃത്രിമത്വം കാട്ടിയെന്ന് ആരോപിച്ച് ശനിയാഴ്ച നല്‍കിയ പരാതിക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അണ്ടര്‍ സെക്രട്ടരി മധുസൂദന്‍ ഗുപ്ത മറുപടി നല്‍കിയത്.


വോട്ടിംഗ് യന്ത്രങ്ങള്‍ 2000 മുതല്‍ രാജ്യത്ത് ഉപയോഗിച്ച് വരുന്നതാണെന്നും ഇത്തരം ആരോപണങ്ങള്‍ ചിലപ്പോഴെല്ലാം ഉയര്‍ന്നിട്ടുണ്ടെന്നും എന്നാല്‍, അടിസ്ഥാന രഹിതമാണ് ഇത്തരം ആരോപണങ്ങള്‍ എന്ന് കമ്മീഷനും ഹൈക്കോടതികളും മറ്റും ഇതിനു മുമ്പ് കണ്ടെത്തിയിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.


തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമത്വം കാണിക്കാനാകുമോ എന്നത് ചെയ്ത് കാണിച്ച് ബോധ്യപ്പെടുത്താന്‍ കമ്മീഷന്‍ പലപ്പോഴും അവസരം നല്‍കിയിരുന്നുവെന്നും എന്നാല്‍, ആരും ഇതിന് തയ്യാറായി മുന്നോട്ട് വന്നിരുന്നില്ലെന്നും കമ്മീഷന്‍ പറയുന്നു.


ഒരോ വോട്ടിംഗ് യന്ത്രങ്ങളും ബുത്തുകളില്‍ സ്ഥാപിക്കുന്നതിനു മുമ്പ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെ, സ്ഥാനാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് പരിശോധിച്ച് പ്രവര്‍ത്തനം ഉറപ്പു വരുത്താറുണ്ടെന്നും. എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും വോട്ടിംഗ് യന്ത്രങ്ങള്‍ സീല്‍ ചെയ്തതെന്നും യാതൊരു ക്രമക്കേടും ഇതിലൊന്നും നടന്നതായി ഫലപ്രഖ്യാപന ദിവസം വരെ ആരോപണം ഉയര്‍ന്നിരുന്നില്ലെന്നും കമ്മീഷന്‍ അറിയിച്ചു.


ബിഎസ്പിയുടെ ആരോപണങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും കമ്മീഷന്‍ പറയുന്നു.


ബിജെപി യുപിയില്‍ നേടിയ അവിശ്വസനീയ വിജയം യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാതതാണെന്നും മുസ്ലീം ഭുരിപക്ഷ മണ്ഡലങ്ങളില്‍ പോലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു വന്നത് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാണിച്ചാട്ടാണെന്ന് ബിഎസ്പി മേധാവി മായാവതി ആരോപിച്ചിരുന്നു.

Tags : EC  EVM 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ