General News

മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് വഴിയൊരുങ്ങുന്നു

Sun, Mar 12, 2017

Arabianewspaper 797
മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് വഴിയൊരുങ്ങുന്നു

ഗോവയ്ക്ക് പിന്നാലെ തൂക്കു സഭയുള്ള മണിപ്പൂരിലും ബിജെപി സര്‍ക്കാര്‍ വരാനുള്ള സാധ്യതയാണ് തെളിയുന്നത്. അറുപത് അംഗ സഭയില്‍ 31 എംഎല്‍എമാരുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപികരിക്കാന്‍ ആവശ്യം. കോണ്‍ഗ്രസിന് ഈ മാജാിക് സംഖ്യ തികയ്ക്കാന്‍ മൂന്നംഗങ്ങളുടെ പിന്തുണ മതിയെങ്കിലും പത്ത് അംഗങ്ങളുടെ കുറവുള്ളു ബിജെപിക്കാണ് സാധ്യത തെളിയുന്നത്.


തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒരംഗം മാത്രമാണ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാലും രണ്ട് അംഗത്തിന്റെ പിന്തുണ കുടി കോണ്‍ഗ്രസിന് ആവശ്യമായി വരും. ഇത് നിലവിലെ സാഹചര്യത്തില്‍ സാദ്ധ്യമല്ലെന്നാണ് വിലയിരുത്തുന്നത്.


ഇതിനു കാരണം നാഗാ പീപ്പിള്‍സ് ഫ്രണ്ടും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും ബിജെപിയോട് അടുക്കുന്നവെന്നതാണ്. ബിജെപിക്ക് 21 അംഗങ്ങളാണ് ഉള്ളത്. നാണഷല്‍ പീപ്പിള്‍സ് പാര്‍ട്ടി ബിജെപിയുടെ സഖ്യ കക്ഷിയാണ്. നാഗാ പീപ്പിള്‍സ് ഫ്രണ്ടും ബിജെപിയുടെ സഖ്യ കക്ഷിയാണ്. ബിജെപി നേതൃത്വം നല്‍കുന്ന നോര്‍ത്ത് ഈസ്റ്റ് എന്‍ഡിഎയുടെ ഭാഗമാണ് ഈ രണ്ടു പാര്‍ട്ടികളും. ഇവരുടെ പിന്തുണ ലഭിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. മറ്റൊരു സഖ്യ കക്ഷിയായ ലോക് ജനശക്തി പാര്‍ട്ടിക്കും ഒരംഗമുണ്ട്. പിന്നെ വേണ്ടത് ഒരേ ഒരു അംഗത്തിന്റെ പിന്തുണയാണ്. രണ്ട് സ്വതന്ത്രരേ കുടി ഒപ്പിക്കാനാകും ബിജെപിയുടെ ശ്രമം. തൃണമൂല്‍ കോണ്‍ഗ്രസിനും ഒരംഗമുണ്ട്. തൃണമൂല്‍ അംഗം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു,


മണി്പ്പൂരില്‍ 2012 ല്‍ രണ്ടു ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് 12 ശതമാനമായി ഉയര്‍ന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം 36 ശതമാനമെത്തി. കൂടുതല്‍ സീറ്റു ലഭിച്ച കോണ്‍ഗ്രസിനേക്കാള്‍ കുടുതല്‍ വോട്ടുകള്‍ ബിജെപി നേടി എന്നതും ശ്രദ്ധേയമാണ്.


വടക്കു കിഴക്കന്‍ പ്രദേശത്തെ ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി ദേശീയ പ്രസിഡന്‍ഫ് അമിത് ഷായാണ് വടക്കു കിഴക്കന്‍ എന്‍ഡിഎയ്ക്ക് രുപം നല്‍കിയത്. ബിജെപി ഉള്‍പ്പെടെ 13 പാര്‍ട്ടികളാണ് ഇതിലുള്ളത്.


മേഘാലയയിലെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും നാഗാലാന്‍ഡിലെ നാഗാ പീപ്പിള്‍സ് ഫ്രണ്ടും മണിപ്പൂര്‍ തിരഞ്ഞെടുപ്പില്‍ വിജയം നേടി. എട്ട് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സിക്കിം, നാഗാലാന്‍ഡ്, ആസാം, അരുണാചല്‍ പ്രദേശ് എന്നിവടങ്ങളില്‍ ഇപ്പോള്‍ ഈ സഖ്യത്തിന്റെ ഭരണമാണ്. മണിപ്പൂരിലും കുടി ഭരണം ലഭിച്ചാല്‍ അഞ്ചിടത്ത് ഈ സഖ്യത്തിന് മുഖ്യമന്ത്രിമാരാകും നിലവില്‍ രണ്ടിടത്ത് ബിജെപി മുഖ്യമന്ത്രിമാരാണുള്ളത്.


2012 ല്‍ ഒരു സീറ്റു പോലും ഇല്ലാതിരുന്ന മണിപ്പൂരില്‍ അഞ്ചു വര്‍ഷം കൊണ്ട് അധികാരത്തില്‍ എത്തുന്ന വിസ്മയകരമായ കാഴ്ചയായിരിക്കും ബിജെപി കാഴ്ചവെയ്ക്കുന്നത്. അസാമിലെ വിജയത്തോടെ തുടക്കമിട്ട വടക്കു കിഴക്കന്‍ പ്രയാണത്തില്‍ അരുണാചലിലെ വഴിവിട്ട തന്ത്രങ്ങളും കുതിരക്കച്ചവടവും ബിജെപി സര്‍ക്കാരിന്റെ ശോഭ കെടുത്തിയെന്നതും പലരും വിലയിരുത്തുന്നുണ്ട്.

Tags : Manipur 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ