General News

ഗോവയില്‍ 13 സീറ്റുകള്‍ മാത്രം നേടിയ ബിജെപി ഭരണം പിടിച്ചെടുത്തേക്കും, പരീകര്‍ മുഖ്യമന്ത്രിയാകുമെന്നും സൂചന

Sun, Mar 12, 2017

Arabianewspaper 716
ഗോവയില്‍ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ്-ബിജെപി പയറ്റ്

ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത ഗോവയില്‍ ഭരണം പിടിച്ചെടുക്കാന്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസും രണ്ടാമതുള്ള ബിജെപിയും ശ്രമം തുടങ്ങി.


സ്വതന്ത്രരേയും പിണങ്ങിപ്പോയപ്പോവരേയും ചാക്കിട്ടു പിടിക്കാനാണ് ഇരു പാര്‍ട്ടികളും ശ്രമം നടത്തുന്നത്. ഗോവയിലെ ഫലം പലപ്പോഴും ആര്‍ക്കും ഭൂരിപക്ഷ മില്ലാത്ത അവസ്ഥയിലാകുമെന്നതിനാല്‍ തിരഞ്ഞെടുപ്പിന് മുമ്പു തന്നെ ഇരു പാര്‍്ട്ടികളും വിജയ സാദ്ധ്യതയുള്ള ചെറു കിട പാര്‍ട്ടികളേയും ചില സ്വതന്ത്രരേയും കണ്ടു വെച്ചിരുന്നു.


മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ ഉള്‍പ്പെടെ ഏഴു മന്ത്രിമാരാണ് ഗോവയില്‍ ബിജെപിക്ക് നഷ്ടപ്പെട്ടത്. എന്നാലും തങ്ങള്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.


മുന്‍ മുഖ്യമന്ത്രികൂടിയായ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീകറാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്. പരീകറിനെ മുഖ്യമന്ത്രി സ്ഥാനാര്‍്തഥിയായി ഉയര്‍ത്തിക്കാട്ടിയാണ് ഈ നീക്കം. പരീഖറെ


ബിജെപിയുടെ സഖ്യ കക്ഷിയായിരുന്ന എംജിപി , എന്‍സിപി തുടങ്ങിയവരെ കുടുക്കൂട്ടി 21 എന്ന ഭൂരിപക്ഷം നേടുകയാണ് ബിജെപിയുടെ ലക്ഷ്യം. തങ്ങള്‍ക്ക് 22 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും ഇവരുടെ പട്ടികയുമായി ഗവര്‍ണര്‍ മൃദുല സിന്‍ഹയെ തിങ്കളാഴ്ച കാണുമെന്നാണ് ബിജെപി ഗോവ അദ്ധ്യക്ഷന്‍ വിനയ് ടെണ്ടുല്‍ക്കര്‍ പറയുന്നത്.


കോണ്‍ഗ്രസിനു വേണ്ടി മുതിര്‍ന്ന ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗും, കോണ്‍ഗ്രസ് എംപി കെ സി വേണുഗോപാലുമാണ് ഇതിനായി ചുക്കാന്‍ പുടിക്കുന്നത്. 17 അംഗങ്ങളുള്ള കോണ്‍ഗ്രസിന് നാലു പേരുടെ കുറവാണുള്ളത്. തങ്ങളെ പിന്തുണയ്ക്കുന്നവരുടെ പട്ടിക ചൊവ്വാഴ്ച ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് നല്‍കാനാണ് കോണ്‍ഗ്രസിന്റെ പദ്ധതി.


33.1 ശതമാനം വോട്ടുകള്‍ ലഭിച്ചിട്ടും സീറ്റുകള്‍ കുറഞ്ഞു പോയതിന്റെ സങ്കടത്തിലാണ് ബിജെപി. കോണ്‍ഗ്രസിന് 27.6 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ഗോവ സുരക്ഷ മഞ്ച് എന്ന പാര്‍ട്ടി രൂപികരിച്ച റിബല്‍ ബിജെപി നേതാവ് സുഭാഷ് വെലിംഗകറിന്റെ പാര്‍ട്ടിക്ക് മൂന്നു അംഗങ്ങളെയാണ് ലഭിച്ചിരിക്കുന്നത്. ഇവരെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ഇതിനായി മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളും ബിജെപി അദ്ധ്യ.ക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രംഗത്തിറങ്ങുമെന്നാണ് സൂചന.


നിലവില്‍ 13 അംഗങ്ങള്‍ മാത്രമുള്ള ബിജെപിക്ക് എട്ട് അംഗങ്ങളുടെ കുറവാണ് ഉള്ളത്. മുന്‍ സഖ്യ കക്ഷിയായ എംജിപിയുടേയും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടെയും മൂന്ന് അംഗങ്ങളേയും മറ്റ് മൂന്നു സ്വതന്ത്രരുടേയും ഒരു എന്‍സിപി അംഗത്തിന്റേയും പിന്തുണയാണ് ബിജെപി ചാക്കിട്ടു പിടിക്കുന്നത്.


ഗോവ ഗോവക്കാര്‍ക്ക് എന്ന മുദ്രാവാക്യവുമായാണ് ഒരു വര്‍ഷം മുമ്പ് ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി രൂപമെടുത്തത്. നാലിടത്ത് മത്സരിച്ച ഇവര്‍ മൂന്നിലും വിജയം കൊയ്തു. തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസുമായി നീക്കു പോക്കിന് ശ്രമിച്ചെങ്കിലും ഇത് വിജയിച്ചില്ല. കോണ്‍ഗ്രസ് തങ്ങളെ പിന്നില്‍ നിന്നും കുത്തിയെന്ന് ആരോപിച്ച സ്ഥാപക നേതാവ് വിജയ് സര്‍ദേശായി ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി വര്‍ഷങ്ങളായി ബിജെപിയുടെ സഖ്യ കക്ഷിയായിരുന്നു. ഗൗഡ സാരസ്വത ബ്രാഹമണരുടെ പാര്‍ട്ടിയെന്നാണ് ഇത് അറിയപ്പെടുന്നത്.


ആര്‍എസ്എസ് വിമതരുടെ ഗോവ സുരക്ഷാ മഞ്ചും ശിവസേനയുമായി ചേര്‍ന്നാണ് എംജിപി 27 ഇടങ്ങളില്‍ ഇക്കുറി മത്സരിച്ചത്. മൂന്നിടത്ത് വിജയം നേടിയ എംജിപിക്ക് കോണ്‍ഗ്രസുമായും ചേര്‍ന്ന് ഭരിക്കാന്‍ താത്പര്യമാണുള്ളത്. ഉപമുഖ്യമന്ത്രി സ്ഥാനമാണ് ബിജെപിയും കോണ്‍ഗ്രസും ഇവര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍, സ്പീക്കര്‍ പദവിയും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മനോഹര്‍ പരീഖര്‍ മുഖ്യമന്ത്രിയായാല്‍ എംജിപി ഒരു പക്ഷേ, ബിജെപിയുടെ കൂടെ പോരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.


 

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ