General News

യുപിയിലെ വിജയം ഓഹരി വിപണിയ്ക്ക് ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍

Sun, Mar 12, 2017

Arabianewspaper 492
യുപിയിലെ വിജയം ഓഹരി വിപണിയ്ക്ക് ഗുണം ചെയ്യും

ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള ഉത്തര്‍ പ്രദേശിലെ വിജയം മുംബൈ ഓഹരി വിപണിയെ ഉണര്‍ത്തുമെന്ന് വിലയിരുത്തല്‍. നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെയുള്ള ബിജെപിയുടെ വിജയം കേന്ദ്ര-സംസ്ഥാന ഭരണം ഒരു പോലെയാകുമ്പോള്‍ അനുകൂലമായ വ്യവസായ -വാണിജ്യ കാലാവസ്ഥ സംജാതമാക്കുമെന്നും ചിലര്‍ കരുതുന്നു.


രാജ്യസഭയിലേക്ക് കുടുതല്‍ അംഗങ്ങളെ ഭരണ കക്ഷിക്ക് ലഭിക്കുമെന്നതിനാല്‍ കുടുതല്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നും ഇവര്‍ വിലയിരുത്തുന്നു.


തിങ്കളാഴ്ച വ്യാപാരം ആരംഭിക്കുമ്പോള്‍ തന്നെ ഇതിന്റെ പ്രതിഫലനങ്ങള്‍ കാണാനാകുമെന്നാണ് പ്രതീക്ഷ..


സെന്‍സെക്‌സ് 30,000 ന് അടുത്തു എത്തുമെന്നും ദേശീയ ഓഹരി വിപണി സൂചികയായ നിഫ്റ്റി 9,000 കടന്ന് കുതിക്കുമെന്നും ഇവര്‍ കരുതുന്നു.


പാര്‍ലമെന്റില്‍ ഈ സമ്മേളനത്തില്‍ തന്നെ ജിഎസ്ടി ബില്‍ പാസാക്കുന്നതും ജൂലൈ-ഓഗസ്‌തോടെ ജിഎസ്ടി നടപ്പിലാകുമെന്നതും വിപണിയെ കരുത്താര്‍ജ്ജിപ്പിക്കുമെന്നും ഇവര്‍ കരുതുന്നു.

Tags : BJP  Sensex 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ