General News

ജനാധിപത്യം നീണാള്‍ വാഴട്ടെ, മോഡിയുടെ പ്രതികരണം

Sun, Mar 12, 2017

Arabianewspaper 601
ജനാധിപത്യം നീണാള്‍ വാഴട്ടെ, മോഡിയുടെ പ്രതികരണം

ബിജെപിയുടെ തിരഞ്ഞെടുപ്പു വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ട്വീറ്റ് ചെയ്തു. 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം യുപിയില്‍ മികച്ച വിജയത്തോടെ അധികാരത്തിലേറിയതിനായിരുന്നു ഈ പ്രത്യേക അഭിനന്ദനം.


ഇതിന്, നന്ദി, ജനാധിപത്യം നീണാള്‍ വാഴട്ടെയെന്നാണ് മോഡി മറുപടി നല്‍കിയത്.


യുപിയിലും മറ്റും പരാജയം രുചിച്ചെങ്കിലും പത്തു വര്‍ഷത്തിനു ശേഷം പഞ്ചാബില്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനും ഗോവ, മണിപ്പൂര്‍ എന്നിവടങ്ങളില്‍ ഏ്റ്റവും വലിയ ഒറ്റക്കക്ഷിയായതിലും കോണ്‍ഗ്രസിന് ആശ്വാസം പകരുന്നു. എന്നാല്‍, ഏതോരു ദേശീയ പാര്‍ട്ടിയുടേയും അഭിമാനമായ ഉത്തര്‍ പ്രദേശിലെ അധികാരം ബിജെപി വലിയ മാര്‍ജിനില്‍ വിജയിച്ചതാണ് കോണ്‍ഗ്രസിന്റെ നേട്ടത്തിന്റെ തിളക്കം ചെറുതായെങ്കിലും കെടുത്തുന്നത്.


സമാജ് വാദി പാര്‍്ട്ടിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് നടത്തിയ പോരാട്ടം പാര്‍ട്ടിക്ക് ഒട്ടും ഗുണം ചെയ്തില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ മോശം ഫലമാണ് കോണ്‍ഗ്രസിന് ലഭിച്ചത്.


രാഹുല്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷ സ്ഥാനം രാജിവെയ്‌ക്കേണ്ടതില്ലെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം.


2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലും രാഹുല്‍ തന്നെ പാര്‍ട്ടിയെ നയിക്കണമെന്നാണ് ഇവര്‍ പറയുന്നത്.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ