General News

വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമത്വം കാട്ടി ബിജെപി വിജയിച്ചു- മായാവതി

Sat, Mar 11, 2017

Arabianewspaper 745
വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമത്വം കാട്ടി ബിജെപി വിജയിച്ചു- മായാവതി

വോട്ടിംഗ് യന്ത്രങ്ങളില്‍ ബിജെപി കൃത്രിമത്വം കാട്ടിയാണ് ഇത്രയും വലിയ വിജയം യുപിയില്‍ അവര്‍ നേടിയതെന്ന് മായാവതി. ഇതിനെതിരെ ശക്തമായ അന്വേഷണം നടത്തണമെന്നും മായാവതി ആവശ്യപ്പെട്ടു.


പലയിടത്തും വോട്ടിംഗ് യന്ത്രങ്ങളില്‍ ബിജെപിയുടെ ചിഹ്നം മാത്രമാണ് ഉണ്ടായിരുന്നതെന്നും മായാവതി ആരോപിച്ചു, വോട്ടിംഗ് മെഷിനുകള്‍ക്ക് പകരം ബാലര്‌റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടിംഗ് നടത്താന്‍ ബിജെപിക്ക് ധൈര്യമുണ്ടോയെന്നും മായാവതി വെല്ലുവിളിച്ചു. വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമത്വം കാട്ടിയതനാലാണ് ബിജെപിക്ക് 300 ലേറെ സീറ്റുകള്‍ ലഭിച്ചത്. കഴിഞ്ഞ തവണ 50 ല്‍ താഴെ മാത്രം സീറ്റുകള്‍ ലഭിച്ച ബിജെപിക്ക് എങ്ങിനെ ഇക്കുറി ഇത്രയും വലിയ വിജയം നേടാന്‍ കഴിഞ്ഞെന്നും മായാവതി ചോദിച്ചു.,


യുപിയിലെ ദളിതരും മുസ്ലീംങ്ങളും ഒരിക്കലും ബിജെപിക്ക് വോട്ടു ചെയ്യില്ല. ഈ സാഹചര്യത്തില്‍ 80 ശതമാനം മുസ്ലീംങ്ങള്‍ ഉള്ള മണ്ഡലത്തില്‍ പോലും ബിജെപി വിജയിച്ചത് സംശയാസ്പദമാണെന്നും മായാവതി ആരോപിച്ചു.,


യുപിയില്‍ വീണ്ടും തിരഞ്ഞെടുപ്പു നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ധൈര്യമുണ്ടോയെന്നും മായാവതി വെല്ലുവിളിച്ചു, ബിജെപി സത്യ സന്ധമായാണ് വിജയിച്ചതെങ്കില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാന്‍ അമിത് ഷാ തയ്യാറുണ്ടോ എന്നും മായാവതി ചോദിച്ചു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ