OMG News

എട്ടു വര്‍ഷത്തിനു ശേഷം ചന്ദ്രയാന്‍ -1 നെ കണ്ടെത്തി

Sat, Mar 11, 2017

Arabianewspaper 1899
എട്ടു വര്‍ഷത്തിനു ശേഷം ചന്ദ്രയാന്‍ -1 നെ കണ്ടെത്തി

2008 ല്‍ വിക്ഷേപിച്ച ഇന്ത്യയുടെ ചാന്ദ്രപേടകത്തെ എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം നാസയുടെ കണ്ണില്‍പ്പെട്ടു. ചാന്ദ്രയാന്‍-1 നഷ്ടപ്പെട്ടതായാണ് ഐഎസ്ആര്‍ കരുതിയിരുന്നത്.


എന്നാല്‍, നാസയുടെ റഡാറുകളിലാണ് ചന്ദ്രനെ വലം വെയ്ക്കുന്ന പേടകം കണ്ടെത്തിയത്. ഇക്കാര്യം ഐഎസ്ആര്‍ഒയെ നാസ അറിയിച്ചിട്ടുണ്ട്.



ഭൂമിയിലുള്ള റഡാറുകളാണ് ചാന്ദ്രയാനെ കണ്ടെത്തിയത്. 2008 ഒക്ടോബര്‍ 22 നാണ് ചാന്ദ്രയാന്‍ വിക്ഷേപിക്കപ്പെട്ടത്.


നവംബര്‍ 14 ന് ചന്ദ്രനിലെ ജലസാന്നിദ്ധ്യം തെളിയിക്കുന്ന ചിത്രം ചാന്ദ്രയാന്‍ അയച്ചു,.


എന്നാല്‍, 2009 ഓഗസ്തില്‍ ഐഎസ്ആര്‍ഒയുടെ മിഷന്‍ കണ്‍ട്രോളുമായുള്ള ബന്ധം ചാന്ദ്രയാനു നഷ്ടപ്പെട്ടു. ചന്ദന്റെ ആകര്‍ഷണ ബലത്താല്‍ പേടകം ചന്ദ്രോപരിതലത്തില്‍ തകര്‍ന്നു വീണുവെന്ന നിഗമനത്തിലാണ് ഐഎസ്ആര്‍ഒ എത്തിയത്.


എന്നാല്‍, വിക്ഷേപത്തിന് ഒമ്പതു വര്‍ഷത്തിനു ശേഷം സൗരോര്‍ജ്ജ സഹായത്താല്‍ ചാന്ദ്രയാന്‍ ഇപ്പോഴും ചന്ദ്രനെ വലം വെയ്ക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.


ഒരു നാനോ കാറിന്റെ വലുപ്പം മാത്രമുള്ള ചാന്ദ്രയാനെ കണ്ടെത്തുക തന്നെ വിഷമകരമായ ശ്രമമാണ്. സിഗ്നലുകള്‍ അയയ്ക്കാത്തതും പ്രശ്‌നമാണ്. ഭൂമിയില്‍ നിന്നും 3.80 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ ചാന്ദ്രയാനെ കണ്ടെത്തിയിരിക്കുന്നത്.


കാലിഫോര്‍ണിയയിലെ ഗോള്‍ഡ്‌സ്റ്റോണ്‍ ഡീപ് സേപ്‌സ് കമ്യുണിക്കേഷന്‍ കോംപ്ലക്‌സിലെ 70 മീറ്റര്‍ ഉയരമുള്ള ആന്റിനയുടെ സഹായത്തോടെയാണ് ചാന്ദ്രയാനെ കണ്ടെത്തിയിരിക്കുന്നത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ