General News

ഇറോം ശര്‍മിളയ്ക്ക് ലഭിച്ചത് കേവലം 85 വോട്ടുകള്‍ മാത്രം

Sat, Mar 11, 2017

Arabianewspaper 612
ഇറോം ശര്‍മിളയ്ക്ക് ലഭിച്ചത് കേവലം 85 വോട്ടുകള്‍ മാത്രം

മണി്പ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച മനുഷ്യാവകാശ പവര്‍ത്തക ഇറോം ശര്‍മിള പരാജപ്പെട്ടു. കോണ്‍ഗ്രസിന്റെ ഒകറാം ഇബോബി സിംഗാണ് ഇവിടെ വിജയിച്ചത്. 85 വോട്ടുകള്‍ മാത്രം നേടിയ ഇറോം ശര്‍മിളയ്ക്ക് കെട്ടിവെച്ച കാശ് നഷ്ടമായി.


ആംആദ്മി പാര്‍ട്ടിയും സിപിഎം, സിപിഐ എന്നീ ഇടതു പാര്‍ട്ടികളും പിന്തുണ നല്‍കിയ ഇറോമിന് ലഭിച്ചത് കേവലം 85 വോട്ടുകള്‍ മാത്രമാണ്. അസാധു വോട്ടുകള്‍ (നോട്ട) 120 രേഖപ്പെടുത്തിയപ്പോഴാണ് വര്‍ഷങ്ങളോളം വടക്കു കിഴക്കന്‍ സംസ്ഥനങ്ങളിലെ മനുഷ്യാവകാശം പുനസ്ഥാപിക്കാനും കരിനിയമമായ അഫ്‌സ്പ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഇറോം ശര്‍മിള പതിനാറു വര്‍ഷം നിരാഹാര സത്യാഗ്രഹ നടത്തിയത്.


ഇതിനു ശേഷം 2016 ഓഗസ്തില്‍ നിരാഹാരം അവസാനിപ്പിച്ച ശര്‍മിള രാഷ്ട്രീയത്തില്‍ ഇറങ്ങുകയായിരുന്നു.


മണിപ്പൂരിലെ തൗബാല്‍ മണ്ഡലത്തില്‍ മത്സരിച്ച ഇറോമിനെതിരെ കോണ്‍ഗ്രസ് , ബിജെപി തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരു മത്സരിച്ചിരുന്നു.


15,804 വോട്ടുകള്‍ നേടി കോണ്‍ഗ്രസിന്റെ ഒക്‌റാം സിംഗ് ഇവിടെ വിജയിച്ചു,. 7,524 വോട്ടുകള്‍ നേടി ബിജെപിയുടെ ലെയ്താന്തം രണ്ടാം സ്ഥാനത്തും 142 വോട്ടുകള്‍ നേടി തൃണമൂല്‍ കോണ്‍ഗ്രസിന്റെ സുരേഷ് സിംഗ് മൂന്നാം സ്ഥാനത്തും വന്നപ്പോള്‍ ഇറോം ശര്‍മിള 85 വോട്ടുകള്‍ നേടി നാലാം സ്ഥാനത്ത് എത്തി.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ