General News

യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി മുന്നേറ്റം, പഞ്ചാബില്‍ കോണ്‍ഗ്രസ്

Sat, Mar 11, 2017

Arabianewspaper 603
യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി മുന്നേറ്റം, പഞ്ചാബില്‍ കോണ്‍ഗ്രസ്

ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.


വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി കേവല ഭൂരിപക്ഷം നേടുമെന്ന് ഉറപ്പായി. പഞ്ചാബില്‍ കോണ്‍ഗ്രസ് ഭരണം ഉറപ്പിച്ചു, അതേസമയം, മണിപ്പൂരിലും ഗോവയിലും വ്യക്തമായ ചിത്രം ലഭിച്ചിട്ടില്ല. എന്നാല്‍, ഗോവയില്‍ ഭരണ കക്ഷിയായ ബിജെപിക്ക് തിരിച്ചടി ലഭിക്കുന്നതായാണ് സൂചന.


ഗോവയില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടുമെന്നാണ് സൂചന മണിപ്പൂരില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസിനൊപ്പം ബിജെപി മുന്നേറുന്നുണ്ട്.

Tags : Manipur  Uttarakhand  Goa  Punjab  UP polls 2017 

Timeline

 

  •  11-03-2017 10:01:49

    യുപിയിലെ 403 സീറ്റുകളിലെ ലീഡു നില വ്യക്തമായപ്പോള്‍ ബിജെപി 303 സീറ്റുകളില്‍ മുന്നേറുന്നു, എസ് പി -കോണ്‍ഗ്രസ് സഖ്യം 70 സീറ്റുകളിലും ബിഎസ്പി 23 സീറ്റുകളിലും മുന്നേറുന്നു.


  •  11-03-2017 09:05:59

    മണി്പ്പൂരില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള പരാജപ്പെട്ടു. കോണ്‍ഗ്രസിന്റെ ഒകറാം ഇബോബി സിംഗാണ് ഇവിടെ വിജയിച്ചത്.


  •  11-03-2017 09:02:18

    മണിപ്പൂരില്‍ അറുപതില്‍ 31 സീറ്റുകളിലെ ലീഡു നില പുറത്തു വരുമ്പോള്‍ ബിജെപി 13 ലും കോണ്‍ഗ്രസും മറ്റുള്ളവരും ഒമ്പതു സീറ്റുകളിലും മുന്നേറുന്നു, ഗോവയില്‍ നാല്‍പതില്‍ 23 സീറ്റുകളിലെ ലീഡു നില പുറത്തു വരുമ്പോള്‍ കോണ്‍ഗ്രസ് 13 ലും ബിജെപി ആറിലും മറ്റുള്ളവര്‍ നാലിലും മുന്നേറുന്നു,


  •  11-03-2017 09:00:37

    ഉത്തരാ ഖണ്ഡിലെ എഴുപതു സീറ്റുകളിലെ ലീഡു നില പുറത്തു വരുമ്പോള്‍ ബിജെപി 50 സീറ്റുകളിലും കോണ്‍ഗ്രസ് 15 സീറ്റുകളിലും മുന്നേറുന്നു,


  •  11-03-2017 08:55:56

    പഞ്ചാബിലെ 117 സീറ്റുകളിലും ലീഡു നില പുറത്തു വന്നപ്പോള്‍ കോണ്‍ഗ്രസ് 72 മണ്ഡലങ്ങളില്‍ മുന്നേറുന്നു, ആംആദ്മി പാര്‍ട്ടിയും ബിജെപി, അകാലി ദള്‍ സഖ്യം 21 സീറ്റുകളില്‍ വീതവും മുന്നേറുന്നു,


  •  11-03-2017 08:54:37

    യുപിയിലെ എല്ലാ മണ്ഡലത്തിലേയും ലീഡു നില പുറത്തു വന്നപ്പോള്‍ ബിജെപി 282 സീറ്റുകളിലും എസ്പി, കോണ്‍ഗ്രസ് സഖ്യം 74 സീറ്റുകളിലും ബിഎസ്പി 39 സീറ്റുകളിലും മുന്നേറുന്നു.,


  •  11-03-2017 08:44:34

    മണിപ്പൂരില്‍ 27 സീറ്റുകളിലെ ലീഡു നില അറിയാന്‍ കഴിയുമ്പോള്‍ ബിജെപി 14 ഇടത്തും കോണ്‍ഗ്രസ് 11 ഇടത്തും മുന്നേറുന്നു, ഗോവയില്‍ 21 സീറ്റുകളില്‍ ലീഡു നില പുറത്തു വരുമ്പാള്‍ കോണ്‍ഗ്രസ് 11 ഇടത്തും ബിജെപി ആറിടത്തും മുന്നേറുന്നു. മറ്റുള്ളവര്‍ നാലിടത്തും മുന്നേറുന്നു.


  •  11-03-2017 08:41:04

    ഉത്തരാഖണ്ഡില്‍ 66 സീറ്റുകളിലെ ലീഡു നില പുറത്തു വരുമ്പോള്‍ ബിജെപി 51 സീറ്റുകളിലും കോണ്‍ഗ്രസ് 11 സീറ്റുകളിലും ബിഎസ്പി ഉള്‍പ്പെടെ മറ്റുള്ളവര്‍ മൂന്നു സീറ്റുകളിലും മുന്നേറുന്നു.


  •  11-03-2017 08:39:50

    പഞ്ചാബില്‍ 108 സീറ്റുകളിലെ ലീഡ് നില പുറത്തു വരുമ്പോള്‍ കോണ്‍ഗ്രസ് 66 സീറ്റുകളിലും ആംആദ്മി 22 സീറ്റുകളിലും ബിജെപി -അകാലിദള്‍ സഖ്യം 19 സീറ്റുകളിലും മുന്നേറുന്നു.


  •  11-03-2017 08:38:30

    യുപിയില്‍ 368 സീറ്റുകളിലെ ലീഡ് നില പുറത്തു വരുമ്പോള്‍ ബിജെപി 261 സീറ്റുകളിലും എസ്പ് കോണ്‍ഗ്രസ് സഖ്യം 71 സീറ്റുകളിലും ബിഎസ്പി 38 സീറ്റുകളിലും മുന്നേറുന്നു,.


  •  11-03-2017 07:49:30

    ഉത്തരാഖണ്ഡില്‍ 35 സീറ്റുകളിലെ ലീഡ് നില പുറത്തു വന്നപ്പോള്‍ ബിജെപി 29 സീറ്റുകളിലും കോണ്‍ഗ്രസ് നാലു സീറ്റുകളിലും മണിപ്പൂരില്‍ 11 സീറ്റിലെ ലീഡ് നില പുറത്തു വന്നപ്പോള്‍ കോണ്‍ഗ്രസ് ഏഴിലും ബിജെപി ഒരു സീറ്റിലും മുന്നേറുന്നു, ഗോവയില്‍ ഏഴു സീറ്റിലെ ലീഡ് നില പുറത്തു വരുമ്പോള്‍ കോണ്‍ഗ്രസ് നാലു സീറ്റുകളില്‍ മുന്നേറുന്നു,. മറ്റുള്ളവര്‍ മൂന്നു സീറ്റുകളില്‍ മുന്നേറുന്നു.


  •  11-03-2017 07:46:55

    പഞ്ചാബില്‍ 49 സീറ്റുകളിലെ ലീഡ് നില പുറത്തു വരുമ്പോള്‍ കോണ്‍ഗ്രസ് 25 സീറ്റുകളിലും ആപ് 13 സീറ്റുകളിലും ബിജെപി അകാലി ദള്‍ സഖ്യം പത്തു സീറ്റുകളിലും മുന്നേറുന്നു,


  •  11-03-2017 07:45:42

    യുപിയില്‍ 226 സീറ്റുകളിലെ ലീഡ് നില പുറത്തു വരുമ്പോള്‍ ബിജെപി 118 സീറ്റുകളിലും എസ്പി -കോണ്‍ഗ്രസ് സഖ്യം 65 ലും ബിഎസ്പി 40 ലും മുന്നേറുന്നു.


  •  11-03-2017 07:27:13

    ഉത്തരാഖണ്ഡില്‍ പത്തു സീറ്റുകളിലെ ലീഡ് നില പുറത്തു വരുമ്പോള്‍ ബിജെപി ഏഴിലും കോണ്‍ഗ്രസ് മൂന്നു സീറ്റുകളിലും ലീഡ് ചെയ്യുന്നു.


  •  11-03-2017 07:26:18

    പഞ്ചാബില്‍ ലീഡ് നില പുറത്തു വന്ന 37 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് 21 ഉം ആംആദ്മി പാര്‍ട്ടി 12 ലും അകാലി ദള്‍ -ബിജെപി സഖ്യം അഞ്ച് സീറ്റുകളിലും മുന്നേറുന്നു.


  •  11-03-2017 07:25:02

    യുപിയില്‍ 139 സീറ്റുകളിലെ ലീഡ് നില പുറത്തു വരുമ്പോള്‍ ബിജെപി 65 സീറ്റുകളിലും എസ്പി-കോണ്‍ഗ്രസ് സഖ്യം 48 സീറ്റുകളിലും ബിഎസ്പി 28 സീറ്റുകളിലും മുന്നേറുന്നു,.


  •  11-03-2017 07:21:40

    പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെയും തിരഞ്ഞെടുപ്പ് പോലുള്ള ഉത്തരവാദിത്തങ്ങളില്‍ നിയോഗിക്കപ്പെട്ടവരുമാണ് ഇങ്ങിനെ വോട്ടു ചെയ്യുന്നത്.


  •  11-03-2017 07:17:23

    ഉത്തരാഖണ്ഡില്‍ ആറു സീറ്റുകളിലെ ലീഡ് നില പുറത്തു വരുമ്പോള്‍ ബിജെപി നാലിലും കോണ്‍ഗ്രസ് രണ്ടു സീറ്റുകളിലും ലീഡ് ചെയ്യുന്നു.


  •  11-03-2017 07:15:12

    പഞ്ചാബില്‍ 29 സീറ്റുകളിലെ ലീഡ് നില പുറത്തു വരുമ്പോള്‍ കോണ്‍ഗ്രസ് 18 സീറ്റുകളിലും ആംആദ്മി പാര്‍ട്ടി എട്ടു സീറ്റുകളിലും ബിജെപി-അകാലിദള്‍ സഖ്യം മൂന്നു സീറ്റുകളിലും ലീഡ് ചെയ്യുന്നു.


  •  11-03-2017 07:13:39

    യുപിയില്‍ 96 സീറ്റുകളിലെ ലീഡ് നില പുറത്തുവരുമ്പോള്‍ ബിജെപി 47 സീറ്റുകലിലും എസ്പി -കോണ്‍ഗ്രസ് സഖ്യം 28 സീറ്റുകളിലും ബിഎസ്പി 19 സീറ്റുകളിലും ലീഡ് ചെയ്യുന്നു.


  •  11-03-2017 07:06:34

    പഞ്ചാബില്‍ 20 സീറ്റുകളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് 15 ലും ആംആദ്മി മൂന്നിലും ബിജെപി -അകാലിദള്‍ സഖ്യം രണ്ടു സീറ്റിലും ലീഡ് നേടി.


  •  11-03-2017 07:05:22

    66 മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുപിയില്‍ ബിജെപി 29 സീറ്റിലും എസ്പി കോണ്‍ഗ്രസ് സഖ്യം 20 സീറ്റുകളിലും ബിഎസ്പി 16 സീറ്റുകളിലും ലീഡ് നേടി ,


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ