General News

മറൈന്‍ ഡ്രൈവ് സമര പോര്‍ക്കളമായി മാറി

Thu, Mar 09, 2017

Arabianewspaper 695
മറൈന്‍ ഡ്രൈവ് സമര പോര്‍ക്കളമായി മാറി

ശിവസേനയുടെ പത്ത് ഇരുപത് പേര്‍ പോലീസിന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയ സദാചാര പോലീസിംഗില്‍ പ്രതിഷേധിച്ച് ഇടതു സംഘടനകള്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ സ്‌നേഹ ഇരിപ്പ് സമരം നടത്തി. കിസ് ഓഫ് ലൗവ് എന്ന സംഘവും ഇക്കൂട്ടത്തില്‍ എത്തി ചുംബന സമരം നടത്തി.


അതേസമയം. ശിവസേനയും സിപിഎമ്മും ചേര്‍ന്ന് നടത്തിയ നാടകമാണ് ഇന്നലെ മറൈന്‍ ഡ്രൈവില്‍ കണ്ടതെന്ന് ആരോപിച്ച യുവ മോര്‍ച്ചയും രംഗത്ത് എത്തി.


സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത ഗുണ്ടകളാണ് മറൈന്‍ ഡ്രൈവില്‍ പോലീസിന്റെ സാന്നിദ്ധ്യത്തില്‍ ചൂരലുമായി അക്രമം അഴിച്ചു വിട്ടത്.


ചുംബന സമരം നടത്തുന്നതിന് സമാന്തരമായി യുവമോര്‍ച്ച സ്‌നേഹ സദസും മാതൃവന്ദനവും നടത്തിയാണ് പ്രതിഷേധിച്ചത്.


മറൈന്‍ ഡ്രൈവില്‍ അല്പമകലെ കെട്ടിപ്പിടിച്ചും പെയിന്റ്ിംഗ് നടത്തിയും പാട്ടുപാടിയും കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ ചുംബന സമരം നടത്തുന്നുണ്ടായിരുന്നു.


സദാചാര ഗുണ്ടായിസം എന്ന തെരുവു നാടകവും അരങ്ങേറി. ഈ സമരങ്ങള്‍ക്കൊന്നും പോലീസ് അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍, പോലീസ് ഇടപെടാതെ കാഴ്ചക്കാരന്റെ റോളില്‍ ഉണ്ടായിരുന്നു.


സുരക്ഷയ്ക്കായി വനിതാ പോലീസ് ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്ത് എത്തിയിരുന്നു. കോഴിക്കോട്ടും, തിരുവനന്തപുരത്തും പ്രതിഷേധ സമരങ്ങള്‍ അരങ്ങേറി. എഐഎസ്ഫ്,. യൂത്ത് കോണ്‍ഗ്രസ്. കെഎസ് യു പ്രവര്‍ത്തകരും ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ രംഗത്ത് വന്നിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ