General News

ശിവസേനയെ ചൊല്ലി നിയമസഭയില്‍ ബഹളം

Thu, Mar 09, 2017

Arabianewspaper 597
ശിവസേനയെ ചൊല്ലി നിയമസഭയില്‍ ബഹളം

കൊച്ചിയില്‍ സദാചാര പോലീസിംഗ് നടത്തിയ ശിവസേനയുടെ നടപടിയില്‍ പ്രതിഷേധിച്ച് നിയസഭയില്‍ ഭരണ -പ്രതിപക്ഷ എംഎല്‍എമാരുടെ ബഹളം. കൊച്ചിയിലേത് പോലീസ് നോക്കി നില്‍ക്കെയുള്ള അക്രമികളുടെ തേര്‍വാഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിച്ചു, ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്ക് എടുത്തതാണോ എന്ന് മുഖ്യമന്്രി ചോദിച്ചത് സഭയെ പ്രക്ഷ്ുബ്ധമാക്കി. ഇതെ തുടര്‍ന്ന് ബഹളം മൂലം സഭ നിര്‍ത്തിവെച്ചു,


ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്ക് എടുത്തുവെന്നാണ് സംശയിക്കേണ്ടതെന്ന് മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രകോപനപരമായ പ്രസ്താവനയാണ് സഭയെ കലുഷിതമാക്കിയത്.


ചാവക്കാട് നിന്നും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന 15,000 ലിറ്റര്‍ വെള്ളം ചിലര്‍ വാഹനം തടഞ്ഞു നിര്‍ത്തി പുഴയിലേക്ക് ഒഴുക്കിയത് സദാചാര ഗുണ്ടായിസമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു, ഈ സംഭവത്തില്‍ ലീഗ്-കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണ് എല്‍ഡിഎഫ് ആരോപിച്ചു.

Tags : Niyamasabha 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ