General News

വാളയാറില്‍ പീഡനത്തിന് ഇരയായ യുവതി ആത്മഹത്യ ചെയ്തു

Thu, Mar 09, 2017

Arabianewspaper 741
വാളയാറില്‍ പീഡനത്തിന് ഇരയായ യുവതി  ആത്മഹത്യ ചെയ്തു

വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരുടെ മരണത്തിനു പിന്നാലെ പീഡനത്തിന് ഇരയായ യുവതി ആത്മഹത്യ ചെയ്തു. 20 കാരിയായ യുവതി വിഷം കഴിച്ച് മരിക്കുകയായിരുന്നു.


മാര്‍ച്ച് ഒന്നിനാണ് യുവതി ബലാല്‍സംഗത്തിന് ഇരയായത്. അയല്‍വാസിയാണ് ബലാല്‍സംഗം ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു. വീട്ടുകാരും നാട്ടുകാരും ഇയാളെ പിടികൂടി മര്‍ദ്ദിക്കുയും മറ്റും ചെയ്തു. എന്നാല്‍,. കേസ് ഒതുക്കി തീര്‍ക്കാനാണ് ചിലര്‍ ശ്രമിച്ചത്.


അപമാനം ഭയന്ന യുവതി വിഷം കഴിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ചികിത്സയിലായിരുന്ന പെണ്‍കുട്ടി ബുധാനാഴ്ച രാത്രിയാണ് മരിച്ചത്. ഇതിനെ തുടര്‍ന്ന പോലീസ് കേസ് എടുത്തു. അയല്‍വാസിയെ കസ്റ്റ്ഡിയില്‍ എടുത്തു.


മാര്‍ച്ച് ഒന്നിന് അക്രമം നടന്നിട്ടും ഇക്കാര്യം പുറത്തു പറയാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വാളയാര്‍ അട്ടപ്പള്ളത്തു പീഡനത്തിന് ഇരയായ പതിമൂന്നു കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയിട്ടും കുറ്റക്കാരനായ ബന്ധുവിനും അയല്‍വാസിക്കുമെതിരെ ശക്തമായ നിയമ നടപടി എടുക്കാതിരുന്നതാണ് 52 ദിവസങ്ങള്‍ക്കു ശേഷം പെണ്‍കുട്ടിയുടെ ഇളയ സഹോദരിക്കും സമാനമായ അനുഭവം ഉണ്ടായതെന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നു.


പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടും വാളയാര്‍ എസ്‌ഐ നടപടികള്‍ എടുത്തില്ല. ദലിത് പെണ്‍കുട്ടിയായതിനാല്‍ ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിക്കണമെന്ന നിബന്ധന പാലിച്ചില്ല. കുട്ടിയുടെ അമ്മ ബന്ധുവായ യുവാവിനെ കുറിച്ച് പരാതി പറഞ്ഞിട്ടും ചോദ്യം ചെയ്ത ശേഷം വിട്ടയ്ക്കുകയാണ് ഉണ്ടായത്. ഭരണ കക്ഷിയുടെ യുവജന സംഘടനയിലെ പ്രാദേശിക നേതാവായ മധു എന്നയാളാണ് ഇങ്ങിനെ വിട്ടയയ്ക്കപ്പെട്ടത്. ഇയാളുടെ സുഹൃത്തും മറ്റൊരു ഡിവൈഎഫ്‌ഐ നേതാവുമായ മധു എന്നു തന്നെ പേരുള്ളയാളും കേസില്‍ ഉള്‍പ്പെട്ടതായി പോലീസ് ഇപ്പോള്‍ പറയുന്നു.


അന്വേഷണത്തിലെ വീഴ്ച കണക്കിലെടുത്ത് എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കേസ് അന്വേഷണം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഏല്‍പ്പിച്ചിട്ടുണ്ട്.

Tags : rape 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ