General News

കുടക്കീഴിലെ പ്രണയം വേണ്ടെന്ന് ശിവസേന, പോലീസ് നോക്കിനില്‍ക്കെ അഴിഞ്ഞാട്ടം

Wed, Mar 08, 2017

Arabianewspaper 532
കുടക്കീഴിലെ പ്രണയം വേണ്ടെന്ന് ശിവസേന, പോലീസ് നോക്കിനില്‍ക്കെ അഴിഞ്ഞാട്ടം REPORTER LIVE/youtube.com

കൊച്ചി മറൈന്‍ ഡ്രൈവില്‍ കുട ചൂടി ഇരുന്ന് പ്രണയിക്കുന്നവരെ ചൂരലിന് തല്ലി യോടിച്ച് ശിവസേനയുടെ വിളയാട്ടം. കുടയുടെ മറവിലെ കാമക്കൂത്തുകള്‍ വേണ്ടേ വേണ്ട എന്ന മുദ്രാവാക്യം വിളിച്ച് എത്തിയ നാല്‍പതോളം വരുന്ന ശിവസേന പ്രവര്‍ത്തകര്‍ പോലീസിന്റെ സാന്നിദ്ധ്യത്തിലാണ് പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും വിരട്ടി ഓടിച്ചത്.


കയ്യില്‍ ചൂരല്‍ കരുതിയ ഒരു പ്രവര്‍ത്തകന്‍ ഓടടാ എന്ന് ആക്രോശിച്ചുകൊണ്ടാണ് ഇവരെ വിരട്ടിയത്. പോലീസ് സംഘം നോക്കി നില്‍ക്കെയാണ് സദാചാര പോലീസ് ചമഞ്ഞ് ശിവസേന പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്.


കുടചൂടി പ്രേമം അനുവദിക്കില്ലെന്ന ബാനറും പിടിച്ചായിരുന്നു ഇവര്‍ എത്തിയത്. പിന്നീട് പോലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തു.


കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് ശിവസേന അക്രമം നടത്തിയത്. രണ്ടു പെണ്‍കുട്ടികള്‍ നില്‍ക്കുന്തത് കണ്ട് ഇവരുടേ നേരേയും ശിവസനേ പ്രവര്‍ത്തകര്‍ തട്ടിക്കയറി.


കൊല്ലം അഴിക്കലില്‍ സമാനമായ സാഹചര്യത്തില്‍ കമിതാക്കളെ നേരിടുകയും ഇവരുടെ ചിത്രം വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ഉണ്ടായതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തിരുന്നു. തിരുവനന്തപുരം കനകക്കുന്നില്‍ കമിതാക്കളെ വിരട്ടിയ പോലീസിന്റെ നടപടി ഫെയ്‌സ്ബുക്കിലൂടെ ലൈവായി ഇവര്‍ സ്ട്രീം ചെയ്തിരുന്നു.


ഇതേ തുടര്‍ന്ന് പോലീസിന് സദാചാരം കാക്കുന്ന പണി ഇല്ലെന്ന് ഡിജിപി ഉത്തരവിറക്കിയിരുന്നു. വനിതാ പോലീസ് ഉള്‍പ്പെടയുള്ളവര്‍ ഇതോടെ സമുഹ മധ്യത്തില്‍ നാണം കെട്ടു. ഇതിനെ തുടര്‍ന്നാണ് ശിവസേനയ്ക്ക് സൗകര്യം ചെയ്തു കൊടുത്ത് പോലീസ് നോക്കുകുത്തിയായി നിന്നതെന്ന് ആരോപണം ഉണ്ട്.


തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം ആണ്‍കുട്ടി ഇരിക്കുന്നത് കണ്ട് ചോദ്യം ചെയ്ത എസ്എഫ്‌ഐയും സമാനമായ വിവാദത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഇത്തരം സദാചാര പോലീസിംഗിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഡിജിപിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയുരുന്നു.


ഈ സാഹചര്യത്തിലാണ് ശിവസേനയുടെ മോറല്‍ പോലീസിംഗ് അരങ്ങേറിയത്.

Tags : Shivsena 
Advertisement here

Like Facebook Page :
 

Related Videos


Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ