Local News

കാണാതായുടെ വയോധികയുടെ മൃതദേഹം നായ കടിച്ചു കീറിയ നിലയില്‍

Wed, Mar 01, 2017

Arabianewspaper 1968
കാണാതായുടെ വയോധികയുടെ മൃതദേഹം നായ കടിച്ചു കീറിയ നിലയില്‍

ശിവരാത്രി ഉത്സവത്തിനായി ക്ഷേത്രത്തില്‍ പോയ ശേഷം കാണാതായ വയോധികയുടെ മൃതദേഹം നായകള്‍ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി.


കഴിഞ്ഞ വെള്ളിയാഴ്ച മലപ്പുറം ആലങ്കോട്ട് നിന്ന് കാണാതായ ജാനകി (75)യുടെ മൃതദേഹമാണ് ഉത്സവ പ്പറമ്പിനു സമീപം നായ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തിയത്.


ഉത്സവത്തിനിടെ ഇവരെ കാണാതാകുകയായിരുന്നു. വീട്ടിലേക്ക് മടങ്ങിക്കാണുമെന്ന വിശ്വാസത്തില്‍ ബന്ധുക്കള്‍ വീട്ടിലെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. മറ്റ് ബന്ധു വീട്ടുകളിലും അന്വേഷിച്ചുവെങ്കിലും ഇവരെ കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഉത്സവപ്പറമ്പിലെ പൊന്തക്കാട്ടിനു സമീപമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മരണ കാരണം എന്താണെന്ന് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ പറയാനാകുവെന്ന് പോലീസ് പറഞ്ഞു.

Tags : Stray Dog 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ