Local News

കോഴിക്കോട് നഗരത്തില്‍ പിങ്ക് പട്രോളിംഗ് ഊര്‍ജ്ജിതമായി

Mon, Feb 27, 2017

Arabianewspaper 2013
കോഴിക്കോട് നഗരത്തില്‍ പിങ്ക് പട്രോളിംഗ് ഊര്‍ജ്ജിതമായി

സ്ത്രീ സുരക്ഷയ്ക്കായി പിങ്ക് പട്രോളിംഗ് കോഴിക്കോട് നഗരത്തില്‍ ഊര്‍ജ്ജിതമായി. സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണമാണ് ഇവരുടെ ചുമതല. നഗരത്തില്‍ ഇവര്‍ സദാസമയവും ചുറ്റിക്കറങ്ങും. 1515 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെട്ടാല്‍ സംഭവസ്ഥലത്ത് ഇവര്‍ പാഞ്ഞെത്തും.


രണ്ടു വാഹനങ്ങളാണ് ഇപ്പോള്‍ ഇതിനായി സജ്ജമാക്കിയിട്ടുള്ളത്. അടിയന്തര വൈദ്യ സഹായം ഉള്‍പ്പെടേ നല്‍കാന്‍ പരിശീലനം സിദ്ധിച്ചവരാണ് ഇവര്‍. പൂവാല ശല്യത്തിനും കവര്‍ച്ച, തട്ടിക്കൊണ്ടു പോകല്‍ എന്നിവയ്ക്ക് മുതിരുന്നവര്‍ ഇവരുടെ നോട്ടപ്പുള്ളികളായിരിക്കും.


രാവിലെ എട്ട് മുതല്‍ രാത്രി എട്ടു വരെയാണ് പട്രോളിംഗ്. എന്നാല്‍, നഗരത്തിലെ വനിതാ ജോലിക്കാരില്‍ നേഴ്‌സ്, വ്യാപരാ ശാലയിലെ സെയില്‍സ് ഗേള്‍സ് എന്നിവരുടെ ഡ്യുട്ടി സമയം തീരുന്നത് രാത്രി എട്ടുമണിക്കാണെന്നും പട്രോളിംഗ് രാത്രി പത്തു വരെ വേണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.


രാവിലെ ഏഴു മണിക്ക് മുമ്പു തന്നെ പലരും വീടു വിട്ടു ഇറങ്ങുന്നവരാണ് ഇതു കൊണ്ട് രാവിലെ ആറു മുതല്‍ രാത്രി പത്തുവരെ പട്രോളിംഗ് സംവിധാനം വേണമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

Tags : Pink patrol 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ