General News

പ്രമുഖ മാപ്പിളപ്പാട്ട് രചയിതാവ് കുന്നത്ത് അഷ്‌റഫ് വാഹാനാപകടത്തില്‍ മരണമടഞ്ഞു

Tue, Feb 21, 2017

Arabianewspaper 475
പ്രമുഖ മാപ്പിളപ്പാട്ട് രചയിതാവ് കുന്നത്ത് അഷ്‌റഫ് വാഹാനാപകടത്തില്‍ മരണമടഞ്ഞു

പ്രമുഖ മാപ്പിളപ്പാട്ട് രചയിതാവ് കുന്നത്ത് അഷ്‌റഫ് (49) വാഹാനാപകടത്തെ തുടര്‍ന്ന് മരണമടഞ്ഞു, ചെറുവത്തൂര്‍ സ്വദേശിയാണ്. ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. കാസര്‍കോട് ബേക്കല്‍ പൂച്ചക്കാട്ട് വെച്ചാണ് അഷ്‌റഫ് സഞ്ചിരിച്ചിരുന്ന സ്‌കൂട്ടര്‍ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.


ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, ബേക്കല്‍ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.


അപകടം തടയുന്നതിനായി സ്ഥാപിച്ച സ്പീഡ് ബ്രേക്കറില്‍ വെച്ചു തന്നെയാണ് അപകടം. കാസര്‍കോട് നടക്കുന്ന ഉബൈദ് അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു അഷ്‌റഫ്.

Tags : accident 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ