General News

ആന്‍ജിയോ പ്ലാസ്റ്റി സ്റ്റെന്റിനു പുറമേ, 14 വൈദ്യോപകരണങ്ങള്‍ക്ക് വിലകുറയുന്നു

Tue, Feb 21, 2017

Arabianewspaper 481
സ്റ്റെന്റിനു പുറമേ, 14 വൈദ്യോപകരണങ്ങള്‍ക്ക് വിലകുറയുന്നു

ഹൃദയത്തിലെ രക്തക്കുഴലിലെ കൊഴുപ്പു മൂലം രക്തചംക്രമണത്തിന് തടസം നേരിടുമ്പോള്‍ ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കുന്ന സ്റ്റെന്റ് എന്ന ഉപകരണത്തിന് 85 ശതമാനത്തോളം വിലകുറച്ചതിനു പിന്നാലെ ലക്ഷക്കണക്കിന് രോഗികള്‍ക്ക് ഉപകാര പ്രദമാകുന്ന 14 വൈദ്യോപകരണങ്ങളുടെ വിലയും സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുന്നു,


ഹൃദ്രോഗികള്‍ക്ക് ആവശ്യമായ സ്റ്റെന്റ് എന്ന ഉപകരണത്തിന്റെ വില 45,000 രൂപ ( ബേസ് മെറ്റല്‍ സ്റ്റെന്റ് ) എന്നത് 7,260 രൂപയായും , ഡ്രഗ് ഇലൂട്ടിംഗ് സ്റ്റെന്റ്‌നിന് 1.25 ലക്ഷം എന്നത് 45,000 രൂപയായുമായാണ് കേന്ദ്ര സര്‍ക്കാര്‍ ഫെബ്രുവരി 14 ന് വില കുറച്ചത്.


ഉത്തരവ് പുറത്തിറങ്ങിയ അന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നതായി കേന്ദ്ര രാസ-വളം വകുപ്പ് മന്ത്രി അനന്ത് കുമാര്‍ അറിയിച്ചു. മെഡിക്കല്‍ ഷോപ്പുകളില്‍ ഇതേ തുടര്‍ന്ന് സ്റ്റെന്‍ഡിന് കൃത്രിമ ദൗര്‍ലഭ്യം സൃഷ്ടിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ജീവന്‍ രക്ഷാ മരുന്നായതിനാല്‍ ഇത് പൂഴ്ത്തിവെയ്ക്കുന്ന ഡ്രഗ് ആന്‍ഡ് കെമിക്കല്‍ ഡീലര്‍മാര്‍ക്കെതിരെ കൊലക്കുറ്റം ഉള്‍പ്പടെ യുള്ള കേസുകള്‍ എടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.


ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് പരമാവധി വില നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് ഇതിനെ തുടര്‍ന്ന് പുറത്തിറങ്ങി. സ്റ്റെന്റ് പോലെ അടിയന്താരവശ്യമുള്ള മറ്റ 14 വൈദ്യോപകരണങ്ങളുടെ വിലയും സര്‍ക്കാര്‍ പരമാവധി വില നിശ്ചയിക്കുകയാണെന്ന് സൂചനയുണ്ട്,.


സാധാരണക്കാര്‍ക്കും ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ താങ്ങാവുന്നതാക്കാന്‍ വേണ്ടിയുള്ളതാണ് ഈ നടപടിയെന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അഥോറിറ്റി ( എന്‍പിപിഎ) പറഞ്ഞു,. വില നിയന്ത്രിച്ചതോടെ ഹൃദ്രോഗികള്‍ക്ക് 35,000-90,000 രൂപയോളം ലാഭിക്കാനാകുമെന്ന് അനന്ത് കുമാര്‍ പറഞ്ഞു,


സ്റ്റെന്റ് വില കുറച്ചെങ്കിലും രോഗികളില്‍ നിന്ന് വന്‍ തുക മറ്റ് ഇനങ്ങളുടെ പേരില്‍ ഈടാക്കുന്നതായും പരാതി ഉയരുന്നുണ്ട്. പ്രൊസസിംഗ് ഫീ, കണ്‍സള്‍ട്ടിംഗ് ഫീ, ശസ്ത്രക്രിയാനന്തര സംരക്ഷണം തുടങ്ങിയ പേരുകളില്‍ അധിക നിരക്ക് ഈടാക്കുകയാണെന്നാണ് പരാതികള്‍ ഉയര്‍ന്നത്.


ആരോഗ്യ മന്ത്രാലയം ഇക്കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.2013 ലെ മരുന്ന് വില നിയന്ത്രണ നിയമ പ്രകാരമാണ് സ്റ്റെന്റ് വില നിയന്ത്രിച്ചത്. ഹൃദ്രോഗത്തിനുള്ള സ്റ്റെന്റ് 2015 ലാണ് അവശ്യമരുന്നുകളുടെ പട്ടികയില്‍ സര്‍ക്കാര്‍ പെടുത്തിയത്.


കൃത്രിമ ഹൃദയ വാല്‍വുകള്‍, എല്ലില്‍ ഘടിപ്പിക്കുന്ന ഉപകരണങ്ങള്‍, കണ്ണിനുള്ളില്‍ ഘടിപ്പിക്കുന്ന ലെന്‍സുകള്‍ എന്നിവയുടെ വിലകള്‍ക്കാണ് പരിധി നിശ്ചയിക്കുന്നത്. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്നതും ഇന്ത്യയില്‍ നിര്‍മിക്കുന്നതുമായ ഇത്തരം ഉപകരണങ്ങള്‍ 500 മുതല്‍ 1000 ശതമാനം വരെയാണ് ലാഭം ഈടാക്കുന്നത്. ഇത് രോഗികള്‍ക്ക് സാമ്പത്തിക ഭാരം വരുത്തിവെയ്ക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ