General News

കുന്ദംകുളത്ത് ഭാര്യയെ ഭര്‍ത്താവ് സംശയത്തിന്റെ പേരില്‍ വെട്ടിക്കൊന്നു

Tue, Feb 21, 2017

Arabianewspaper 467
കുന്ദംകുളത്ത് ഭാര്യയെ ഭര്‍ത്താവ് സംശയത്തിന്റെ പേരില്‍ വെട്ടിക്കൊന്നു

തൃശൂരിനടുത്ത് കുന്ദം കുളത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. സംഭവത്തിന് ശേഷം ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കുന്ദംകുളം സ്വദേശി ജിഷയാണ് വെട്ടേറ്റ് മരിച്ചത്.


തനിക്ക് ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയമുണ്ടായിരുന്നു. വഞ്ചിച്ചതിന് പ്രതികാരമായാണ് കൊലയെന്ന് ഭര്‍ത്താവ് പ്രതീഷ് പോലീസിനോട് പറഞ്ഞു,


ഭാര്യയുടെ മൊബൈല്‍ ഫോണില്‍ പലരുമായും സന്ദേശം കൈമാറുന്നത് കണ്ട് താന്‍ ചോദ്യം ചെയ്യുകയും ഇക്കാര്യം പറഞ്ഞ് വഴക്കിടുകയും പതിവായിരുന്നുവെന്ന് പ്രജീഷ് പറയുന്നു.


വഴക്കിട്ടപ്പോള്‍ വാക്കത്തിയെടുത്ത് വെട്ടുകയായിരുന്നുവെന്ന് പ്രജീഷ് പറഞ്ഞു. കഴിഞ്ഞ ദിവസം കുന്ദംകുളത്ത് ഹോം നഴ്‌സിനെ സെക്യുരിറ്റി ഗാര്‍ഡ് കഴുത്തു ഞെരിച്ചു കൊന്നിരുന്നു. വിവാഹിതാനായ ഹുസൈന്‍ എന്നയാളാണ് കൊല്ലം സ്വദേശിയായ ഹോം നഴ്‌സിനെ കൊലപ്പെടുത്തിയത്. ഒരുമിച്ച് എടുത്ത ഫോട്ടോ കാട്ടി യുവതി തന്നെ ബ്ലാക് മെയില്‍ ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് കൊലപ്പെടുത്തിയതെന്ന് ഹുസൈന്‍ പോലീസിനോട് പറഞ്ഞു,.

Tags : murder  Crime 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ