Vehicle News

ഡ്യുക്ക് 390 എത്തുന്നു - വില അഞ്ചു ലക്ഷം

Thu, Feb 16, 2017

Arabianewspaper 1138
ഡ്യുക്ക് 390 എത്തുന്നു - വില അഞ്ചു ലക്ഷം

മൗണ്ടന്‍ ബൈക്കുകളുടെ നിര്‍മാതാക്കളായ കെടിഎം തങ്ങളുടെ പുതിയ മോഡലായ ഡ്യുക്ക് 390 ഉടന്‍ പുറത്തിറക്കുന്നു. ഇറ്റലിയിലെ മിലാനില്‍ നടന്ന മോട്ടോര്‍ ഷോയില്‍ കഴിഞ്ഞ വര്‍ഷം പ്രദര്‍ശിപ്പിച്ച ഡ്യുക്ക് 390 ഇന്ത്യയില്‍ നിര്‍മിച്ചാണ് ഇവിടെത്തന്നെ പുറത്തിറക്കുന്നത്. ഈ മാസം 23 ന് ബൈക്ക് ഇന്ത്യയില്‍ ഔദ്യോഗികമായി പുറത്തിറക്കും.


പൂനെയിലെ ബജാജ് ഓട്ടോയുടെ പ്ലാന്റിലാണ് ഡ്യുക്ക് ബൈക്കുകള്‍ രൂപം കൊള്ളുന്നത്. ഡ്യുക്ക് 390 2017 എന്ന പേരിലാണ് ബൈക്ക് ഇറക്കുന്നത്. ഇതിന്റെ ബുക്കിംഗ് ആരംഭിച്ചു,. മാര്‍ച്ച് മുതല്‍ വിതരണം ചെയ്തു തുടങ്ങും.


373. 2 സിസി, ഒരു സിലണ്ടര്‍, 4 സ്‌ട്രോക്ക് ലിക്വിഡ് കൂളെന്‍ഡ് സംവിധാനമുള്ള എഞ്ചിന്‍, ആറു ഗിയറുകള്‍ എന്നിവയുള്ള ബൈക്കാണ് ഇത്. സ്മാര്‍ട്‌ഫോണ്‍ സിങ്കുചെയ്യാനുള്ള കളര്‍ ഇന്‍ട്രുമെന്റ് പാനല്‍. എല്‍ഇഡി ടെയില്‍ ലാംപ്, എല്‍ഇഡി ഹെഡ് ലൈറ്റ് എന്നിവയുണ്ട്. വിവിധ വേരിയന്റുകള്‍ക്ക് 2.5 മുതല്‍ 5 ലക്ഷം വരെയാണ് വില.


ഇതിനൊപ്പം ഡ്യുക്ക് 200 ഉം രൂപഭേദഗതിയോടെ വീണ്ടും പുറത്തിറക്കുന്നുണ്ട്. 1.5 ലക്ഷം മുതല്‍ 3 ലക്ഷം വരെയാണ് വില.


പ്രത്യേക പരിശീലനം സിദ്ധിച്ചു വേണം ഇത്തരം ബൈക്ക് ഓടിക്കാന്‍. പൊടുന്നനെ ഗിയറുകള്‍ ഒന്നൊന്നായി മാറുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും ബൈക്ക് മറിയാന്‍ കാരണമാകും. സാധാരണ 100 സിസി ബൈക്കുകള്‍ ഓടിച്ച് ശീലിച്ചവര്‍ ഡ്യുക്കിലേക്ക് മാറും മുമ്പ് പ്രത്യേക പരിശീലനം നേടേണ്ടുതുണ്ട്. കേരളത്തില്‍ ഡ്യുക്ക് ബൈക്ക് അപകടത്തില്‍പ്പെട്ട ഒട്ടേറെ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ