General News

വാമനപുരം പുഴയില്‍ ഒടുങ്ങിയത് മൂന്നു ജീവിതവും വേര്‍പിരിയാത്ത സൗഹദവും

Mon, Feb 13, 2017

Arabianewspaper 434
വാമനപുരം പുഴയില്‍ ഒടുങ്ങിയത് മൂന്നു ജീവിതവും വേര്‍പിരിയാത്ത സൗഹദവും

ഉറ്റസുഹൃത്തുക്കളുടെ വേര്‍പാടില്‍ ഒരു ഗ്രാമം ശോകമൂകമാണ്. എവിടെയായിരുന്നാലും ഒന്നിച്ചു നടക്കുന്നവരുടെ സൗഹൃദമാണ് പൊടുന്നനെ കയത്തില്‍ മുങ്ങിത്താണത്. പഠനകാലത്തു തുടങ്ങിയതാണ് ഞായറാഴ്ച ഒടുങ്ങിയത്.


ഷജര്‍, സഹോദരങ്ങളായ മുഹമദ് ഷാ, അഹമദ് ഷാ എന്നിവരാണ് തിരുവനന്തപുരം ആറ്റിങ്ങലിനടുത്ത് വാമനപുരം പുഴയിലെ മുള്ളിക്കടവ് കയത്തില്‍ ആണ്ടു പോയത്. ഒരാള്‍ ഒഴുക്കില്‍ പെട്ടപ്പോള്‍ മറ്റു രണ്ടു പേരും രക്ഷപ്പെടുത്താനായി ചാടിയതായിരുന്നു.


വാമനപുരം സ്വദേശികളായ അഞ്ചു പേരടങ്ങുന്ന സംഘത്തിലെ മൂന്നു പേരാണ് ഞായറാഴ്ച ഇല്ലായത്. തങ്ങളുടെ സുഹൃത്തുക്കള്‍ ഇനി ഇല്ലെന്ന് ഇവര്‍ക്ക് വിശ്വസിക്കാനാകുന്നില്ല, ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് ഇവര്‍ കുളിക്കാനും നീന്തല്‍ പരിശീലനത്തിനുമായി ഇവിടെ എത്തിയത്. പ്ലാസ്റ്റിക് കാനുകള്‍ കൂട്ടിക്കെട്ടി നീന്തല്‍ പഠിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇവരില്‍ ഒരാള്‍ കയത്തില്‍ മുങ്ങിയത്. നിലവിളി കേട്ട് ഓടിയെത്തിയ പമ്പു ഹൗസിലെ ജീവനക്കാല്‍ വള്ളക്കാര്‍ തുഴയുന്ന മുള എറിഞ്ഞു കൊടുത്തു. ഇതില്‍ പിടിച്ച് ആഷിഖും നിയാസും രക്ഷപ്പെട്ടു എന്നാല്‍, മറ്റു മൂന്നു പേരും ഇതിനിടെ മുങ്ങിത്താഴ്ത്തിരുന്നു. നാട്ടുകാരും വള്ളക്കാരുമെത്തി കരയ്‌ക്കെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


വേനല്‍ കടുത്തതോടെ നദിയില്‍ വെള്ളം കുറവായിരുന്നു. വെള്ളം അവശേഷിക്കുന്നത് ആകട്ടെ ചെറിയ കയങ്ങളിലുമാണ്. നഗരത്തിലേക്കുള്ള കുടിവെള്ളം പമ്പ് ചെയ്യുന്നത് ഇവിടെ നിന്നുമാണ്. മണലൂറ്റു കാരണമാണ് ഇവിടങ്ങളില്‍ കയങ്ങള്‍ രൂപപ്പെട്ടിരുന്നത്.


മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ കയത്തില്‍ നാലു മീറ്ററോളം വെള്ളമുണ്ടായിരുന്നു. കയത്തില്‍ ചെളി നിറഞ്ഞത് കാലുപൂണ്ടു പോകാന്‍ ഇടയാക്കുന്നതുമാണ്.

Tags : drown 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ