General News

മൂന്നു ഇന്ത്യന്‍ തൊഴിലാളികള്‍ ഓയില്‍ ടാങ്കില്‍ മരിച്ച നിലയില്‍

Sun, Feb 12, 2017

Arabianewspaper 758
മൂന്നു ഇന്ത്യന്‍ തൊഴിലാളികള്‍ ഓയില്‍ ടാങ്കില്‍ മരിച്ച നിലയില്‍

ഷാര്‍ജ വ്യവസായ മേഖലയില്‍ മൂന്നു ഇന്ത്യന്‍ തൊഴിലാളികളെ ഓയില്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇവര്‍ പഞ്ചാബ് സ്വദേശികളാണെന്നാണ് വിവരം, അല്‍ സജയിലെ വ്യവസായ മേഖലയിലാണ് മൂന്നു പേരുടേയും മൃതദേഹം കണ്ടെത്തിയത്.


അല്‍ അമീര്‍ യൂസ്ഡ് ഓയില്‍ കമ്പനിയുടെ ജീവനക്കാരാണ് ഇവര്‍. ഡീസല്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം സംഭവിച്ചതാകാമെന്ന് കരുതുന്നു.


ശനിയാഴ്ച രാത്രിയാണ് പോലീസിന് ഇതു സംബന്ധിച്ച് വിവരം ലഭിച്ചത്. മോഹനന്‍ സിംഗ് (47) കിഷന്‍ സിംഗ് (23) ഉജേന്ദ്ര സിംഗ് (20) എന്നിവരുടെ മൃതദേഹങ്ങള്‍ ഷാര്‍ജയിലെ ഫോറന്‍സിക് ലാബിലേക്ക് മാറ്റി. മരണകാരണം ഓടോപ്‌സിക്കു ശേഷം മാത്രമെ പറയാന്‍ കഴിയുകയുള്ളുവെന്ന് ഷാര്‍ജ പോലീസ് പറഞ്ഞു. വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്ന് സൂചനയുണ്ട്.

Tags : Sharjah 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ