Vehicle News

എണ്‍പതു കോടിക്ക് അംബാസഡര്‍ വിറ്റു

Sat, Feb 11, 2017

Arabianewspaper 1421
എണ്‍പതു കോടിക്ക് അംബാസഡര്‍ വിറ്റു

ഇന്ത്യയുടെ സ്വന്തം കാറായ അംബാസഡറിന്റെ ബ്രാന്‍ഡ് പകര്‍പ്പവകാശം ഫ്രഞ്ച് കാര്‍ നിര്‍മാതാക്കാളായ പ്യുഷെയ്ക്ക് വിറ്റു. ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ മേധാവി സി കെ ബിര്‍ളയും പ്യുഷെ കമ്പനിയുമായി നടത്തിയ കരാറില്‍ 80 കോടി രൂപയ്ക്കാണ് അംബാസഡര്‍ എന്ന ബ്രാന്‍ഡ് വിറ്റത്.


മൂന്നു വര്‍ഷം മുമ്പ് ഉത്പാദനം നിര്‍ത്തിവെച്ച അംബാസഡര്‍ ഒരു കാലത്ത് ഇന്ത്യന്‍ ആഡംബരത്തിന്റെ മുഖമുദ്രയായിരുന്നു. പിന്നീട്. സാധാരണക്കാരന്റെ വാഹനമായും രാഷ്ട്രപതി , പ്രധാനമന്ത്രി മുഖ്യമന്ത്രി തുടങ്ങിയവരുടെ ഔദ്യോഗിക വാഹനവുമായിരുന്നു.


പുതുതലമുറ കാറുകളുടെ കുത്തൊഴുക്കില്‍ വിപണി നഷ്ടപ്പെട്ട അംബാസഡര്‍ ആര്‍ക്കും വേണ്ടാതെ അരങ്ങൊഴിയുകയായിരുന്നു.
ട്രേഡ്മാര്‍ക്ക് ഉള്‍പ്പെടെയുള്ളവയാണ് വില്‍ക്കുന്നത്. കാര്‍ കമ്പനിയിലെ ഉദ്യോഗസ്ഥരുടേയും തൊഴിലാളികളുടേയും ശമ്പള -വിരമിക്കല്‍ ആനൂകൂല്യങ്ങള്‍ നല്‍കാന്‍ ഈ തുക ഉപയോഗിക്കുമെന്ന് കമ്പനി പറഞ്ഞു.


1960 മുതല്‍ 90 വരെയുള്ള കാലഘട്ടത്തിലാണ് അംബാസഡര്‍ ഇന്ത്യന്‍ റോഡുകളില്‍ അരങ്ങുവാണിരുന്നത്. എണ്‍പതുകളില്‍ മാരുതിയുടെ രംഗപ്രവേശത്തെ തുടര്‍ന്ന് അംബാസഡര്‍ കളം ഒഴിഞ്ഞു തുടങ്ങിയിരുന്നു.


പ്യുഷേ കമ്പനി ഇന്ത്യയില്‍ അംബാസഡര്‍ പുനരാവിഷ്‌കരിക്കുമോ എന്ന കാര്യം വ്യക്തമല്ല. ഏഴുപതു വര്‍ഷത്തെ പാരമ്പര്യമുള്ള ഒരേ ഒരു ഇന്ത്യന്‍ കാര്‍ ബ്രാന്‍ഡാണ് അംബാസഡറിന്റേത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ