General News

കിണറുകള്‍ വറ്റി വരണ്ടു, മലയോര മേഖല വരള്‍ച്ച കെടുതിയില്‍

Sun, Feb 05, 2017

Arabianewspaper 520
കിണറുകള്‍ വറ്റി വരണ്ടു, മലയോര മേഖല വരള്‍ച്ച കെടുതിയില്‍

സംസ്ഥാനത്തെ നിത്യഹരിത വനങ്ങള്‍ ഉള്ള പത്തനം തിട്ട ജില്ലയില്‍ കിണറുകള്‍ വറ്റി വരണ്ടു. പല അരുവികളും ആറുകളും നീരോഴുക്ക് നിലച്ച നിലയിലാണ്. മഴക്കാലം ചതിച്ച ശേഷമുള്ള വേനല്‍ മാര്‍ച്ച് -ഏപ്രില്‍ മാസമാകുന്നതോടെ രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്.


പത്തനം തിട്ട ജില്ലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ മിനറല്‍ വാട്ടര്‍ കമ്പനികള്‍ ജില്ലയില്‍ ഇതാദ്യമായി ചുവടുറപ്പിച്ചു., എന്നാല്‍, വിലകൂടിയ വെള്ളം വാങ്ങാന്‍ കഴിയാത്ത സാധാരണക്കാര്‍ ടാങ്കര്‍ ലോറികളെ ആശ്രയിക്കുകയാണ്. ഇവര്‍ കൊണ്ടുവരുന്ന വെള്ളം കുടിക്കാന്‍ യോഗ്യമാോയെന്ന് പോലൂം പരിശോധിക്കാന്‍ യാതൊരു സംവിധാനവും ജില്ലാ ഭരണകുടം ഒരുക്കിയിട്ടില്ല.


പെരുനാട്, പൂവത്തും മൂട്ടില്‍, കക്കാട്ടാര്‍ എന്നിവടങ്ങളില്‍ പമ്പ നദി വരണ്ടുണങ്ങി. കല്ലാര്‍, കക്കാട്ടാറും കൈവഴികളാണെങ്കിലും ഇവിടേയും മണല്‍ വാരല്‍ മൂലം നിരോഴുക്ക് തടസപ്പെട്ടു.


ജലവിതരണത്തിനുള്ള വെള്ളമില്ലാത്തതിനാല്‍ പമ്പിംഗ് നടത്താനാകുന്നില്ലെന്ന് അധികൃതര്‍ പറയുന്നു. മണിയാര്‍ ഡാമിലെ വെള്ളമാണ് ഇപ്പോള്‍ ജലവിതരണത്തിന് ഏക ആശ്രയം. താല്‍ക്കാലിക തടയണകള്‍ നിര്‍മിച്ച് കുടിവെള്ള വിതരണം സുഗമമാക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ