Travel News

ഇന്ത്യന്‍ റെയില്‍വെ പതിനായിരം അടി ഉയരത്തിലേക്ക്

Sun, Feb 05, 2017

Arabianewspaper 1788
ഇന്ത്യന്‍ റെയില്‍വെ പതിനായിരം അടി ഉയരത്തിലേക്ക്

ഉയരങ്ങള്‍ താണ്ടാന്‍ ഇന്ത്യന്‍ റെയില്‍ വേ ഒരുങ്ങുന്നു. രാജ്യത്തെ റെയില്‍ വേ സൗകര്യങ്ങള്‍ ഒരോ മുക്കിലും മൂലയിലും എത്തിക്കുന്നതിന്റെ ശ്രമഫലമായി നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍ വേ അരുണാചല്‍ പ്രദേശിലെ ചൈനയുടെ അതിര്‍ത്തിയിലേക്ക് ട്രെയിന്‍ ഓടിക്കുന്നു.


രാജ്യത്തെ റെയില്‍ വേയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് 10,000 അടി ഉയരത്തിലേക്ക് ട്രെയിന്‍ ഓടുന്നത്. അരുണാചല്‍ പ്രദേശിലെ താവാംഗിലേക്കാണ് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്നത്. ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ റെയില്‍ വേ തുടങ്ങി. അടുത്തവര്‍ഷം പദ്ധതിയുടെ നിര്‍മാണം ആരംഭിക്കും.


ആസാമില്‍ നിന്ന് അരുണാചലിലേക്ക് മൂന്നു റെയില്‍ പാതകളാണ് നിര്‍മിക്കുക. 70,000 കോടിയാണ് പദ്ധതിക്ക് ചെലവ് വരുക. ഇതോടെ രാജ്യത്തിന്റെ നാലു ദിശകളിലും ഗുജറാത്ത് മുതല്‍ അരുണാചല്‍ വരേയും ജമ്മു കാശ്മീര് മുതല്‍ കന്യാകുമാരി വരേയും റെയില്‍ ഗതാഗതമാകും.


ബലുകപുംഗ്-തവാംഗ് മേഖലയിലേക്കുള്ള റെയില്‍ നിര്‍മാണം ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞതാകും മല തുരന്നും മറ്റും വേണം ഇവിടെ റെയില്‍ പാത നിര്‍മിക്കാന്‍. 500 അടി മുതല്‍ പതിനായിരം അടിവരെയാണ് സമുദ്ര നിരപ്പില്‍ നിന്നും ഇവിടെ ഉയരമുള്ളത്. 2014 ല്‍ ആണ് അരുണാചലിലെ തലസ്ഥാന നഗരമായ ഇറ്റ നഗറിനു സമീപം നഹര്‍ലഗൂണിലേക്ക് ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചത്.


ആസാമിന്റെ അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് നഹര്‍ലഗുണ്‍. ആസാം അതിര്‍ത്തി നഗരമായ ബലുക്‌പോഗിംല്‍ നിന്നും 267 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ചൈനീസ് അതിര്‍ത്തി ഗ്രാമമായ താവംഗിലേക്ക് പുതിയ റെയില്‍ പാത നിര്‍മിക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ