General News

രാജ്യാന്തര നിലവാരത്തിലാക്കുന്ന പദ്ധതിയില്‍ കോഴിക്കോട് സ്റ്റേഷനും

Thu, Feb 02, 2017

Arabianewspaper 1043
രാജ്യാന്തര നിലവാരത്തിലാക്കുന്ന പദ്ധതിയില്‍ കോഴിക്കോട് സ്റ്റേഷനും

റെയില്‍ വേ ബഡ്ജറ്റില്‍ കേരളത്തിലെ വികസന പദ്ധതിക്കായി 1200 കോടി വകയിരുത്തി ഇത് കഴിഞ്ഞ ബഡ്ജറ്റില്‍ അനുവദിച്ചതിനേക്കാള്‍ 200 കോടി കോടി അധികമാണ്. രാജ്യത്തെ 25 സ്റ്റേഷനുകള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി തിരഞ്ഞെടുത്തിരിക്കുന്ന പട്ടികയില്‍ കോഴിക്കോട് റെയില്‍ വേ സ്റ്റേഷനും ഉള്‍പ്പെട്ടിട്ടുണ്ട്.


ദക്ഷിണ മേഖലയില്‍ ചെന്നൈയും കോഴിക്കോടും മാത്രമാണ് ഇടംപിടിച്ചിട്ടുള്ളത്. മഹാരാഷ്ടയിലെ അഞ്ചു സ്റ്റേഷനുകള്‍ ഈ പട്ടികയില്‍ ഉണ്ട്. മുംബൈ ലോക്മാന്യ തിലക് ടെര്‍മിനസ്, ഥാനെ, മുംബൈ സെന്‍ട്രല്‍, ബോറിവാലി, ബാന്ദ്ര ടെര്‍മിനസ് എന്നിവയാണ് ഇവ.


ഈ സ്റ്റേഷനുകളുടെ പുനരുദ്ധാരണത്തിന് പിപിപി മോഡല്‍ സംവിധാനമാണ് നടപ്പാക്കുക. റെയില്‍ വേ സ്റ്റേഷനെ ഷൊപ്പിംഗ് മാളുകളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. സ്റ്റേഷനിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള ഇടം വാടകയ്ക്ക് നല്‍കി വരുമാനം ഉണ്ടാക്കുകയാണ്. ലക്ഷ്യം. എവണ്‍ കാറ്റഗറിയില്‍ പെടുന്ന സ്റ്റേഷനുകളെയാണ് ഇത്തരത്തില്‍ മികച്ച വ്യാപാര കേന്ദ്രങ്ങളായി മാറ്റിയെടുക്കുക. അംഗപരിമിതര്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍ സ്റ്റേഷനുകളെ മാറ്റിയെടുക്കും.


ടിക്കറ്റ് ഉള്ളവര്‍ക്കു മാത്രം പ്രവേശനമെന്ന രീതിയിലായിരിക്കും സ്റ്റേഷന്റെ പ്രവര്‍ത്തനം. റെയില്‍ വേ സ്റ്റേഷന്‍ പൂര്‍ണമായും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും.


റെയില്‍ വേയും നഗര വികസന മന്ത്രാലയവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. 93 വര്‍ഷത്തിനു ശേഷം പ്രത്യേകമായി ചെയ്തിരുന്ന റെയില്‍ വേ ബഡ്ജറ്റ് പൊതു ബഡ്ജറ്റിനൊപ്പമാണ് ധനമന്ത്രി അവതരിപ്പിച്ചത്. റെയില്‍ മന്ത്രി പാര്‍ലമെന്റില്‍ ഡെസ്‌കില്‍ അടിച്ച് അഭിനന്ദിക്കുക മാത്രമാണ് ചെയ്തത്.


1.31 ലക്ഷം കോടി രൂപയാണ് ഇക്കുറി ബഡ്ജറ്റില്‍ റെയില്‍ വേയ്ക്കായി വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 14,000 കോടി രൂപയോളം വരുമിത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ